എഗ്ഗ് ചില്ലി 
By : Rooby Mirshad
ആദ്യം തന്നെ എല്ലാവര്ക്കും എന്റെ സ്വാതന്ത്രദിനാശംസകൾ.....

ഇന്നെന്റെ ഫ്രിഡ്ജിലേ പലർക്കും സ്വാതന്ത്ര്യം കിട്ടിയ ദിവസായിരുന്നു ....മിനിഞാന്നു വാങ്ങിയ മുട്ട അതേപടിയിരിപ്പുണ്ട് ...ചൈനീസാണോ പ്ലാസ്റ്റിക് ആണോന്നറിയില...ഇതൊക്കെ അറിയാൻ ചില വിദ്യകളൊക്കെയുണ്ട് വളരെ വിനയത്തോടെ പറയട്ടെ അത്ലെല്ലാമൊന്നു എനിക്കറീല്ല... മുട്ട പൊട്ടിക്കക്കുമ്പോൾ ഒരു പച്ചമണം ഉണ്ടെങ്കിൽ സാധനം ഒറിജിനലാ...

അങ്ങനെ ഞാൻ പൊട്ടിച്ചു നോക്കിയപ്പോ സാധനം ഒറിജിനലാ....നൊമ്മ മലയാളികളോടാ ഇമ്മാതിരി പറ്റിക്കൽ....ആ...ഹാ

ആ പൊട്ടിച്ച മുട്ട ഒരു ബൗളിൽ എടുത്തു നന്നായിട് ബീറ്റ് ചെയ്തു..അതിൽ ഒരു ടീസ്പൂൺ ജിൻജർ ഗാർലിക് പേസ്റ്റ് ഉപ്പു മഞ്ഞൾപൊടി അല്പം മുളകുപൊടി രണ്ട് ടീസ്പൂൺ മൈദ കോൺ ഫ്ലോർ ചേർത്തു കലക്കിവയ്ക്കുക...

ഇനി ഒരു മൂന്നു മുട്ട പുഴുങ്ങി തോടുകളഞ്ഞു നാലായി കീറിവയ്ക്കുക....ഓരോ പീസും കൂട്ടിൽ മുക്കി ഫ്രൈ ചെയ്തെടുക്കുക ....

പിന്നെ ഒരു പാൻ ചൂടാക്കി എണ്ണയൊഴിച്ചു അല്പം ജീരകം പൊട്ടിച്ചു അതിൽ ഒരു ചെറിയ സവാള,ഇഞ്ചി , വെളുത്തുള്ളി കുനുകുനെ അരിഞ്ഞത് ചേർത്തിളക്കി... അല്പം കറിവേപ്പില ചേർക്കുക....ഒരു നുള്ളു ഉപ്പു....ചേർക്കുക...(.റെഡ് കളർ ചേർക്കാം ഞാൻ ചേർത്തിട്ടില്ല ...മുളകുപൊടി തന്നെയാണിട്ടത്....) പിന്നീട് ഒരു ടീസ്പൂൺ ടൊമാറ്റോ സോസ് ചേർത്തു അതിലേക്ക് പച്ചമുളക് കോണായി കട്ട് ചെയ്തതും ഫ്രൈ ചെയ്തു മാറ്റിവച്ചിരിക്കുന്ന മുട്ട അതിലേക് ഇട്ട് ഇളക്കി ചേർക്കുക.... എഗ്ഗ് ചിലി റെഡിയായി .... എന്നാ അങ്ങടു കഴിച്ചു കൊൾക..

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post