ഓട്സ് ദോശ (Oats Dosa)
By : Anu Thomas
ഓട്സ് കുറുക്കി കഴിക്കാൻ പലർക്കും ഇഷ്ടമല്ല, അപ്പോൾ പിന്നെ വെറൈറ്റി ആയി എന്ത് ചെയ്യാമെന്ന് നോക്കാം.ദോശ,ഇഡലി ,ഉപ്പുമാവ്, പുട്ടു , മസാല ഓട്സ് ഒക്കെ പല ഓപ്‌ഷൻസ് ആണ്.

ഓട്സ് - 1 കപ്പ്
അരി പൊടി , റവ - 1/4 കപ്പ്
സവാള - 1, പച്ച മുളക് - 1
ജീരകം - 1 ടീസ്പൂൺ

ഓട്സ് വറുത്തു പൊടിച്ചു എടുക്കുക.സവാളയും , പച്ച മുളകും കുറച്ചു എണ്ണയിൽ വഴറ്റി എടുക്കുക.ഒരു ബൗളിൽ ഓട്സ് , അരിപൊടി ,റവ ,ജീരകം , സവാള ,പച്ച മുളക് , ഉപ്പു മിക്സ് ചെയ്യുക.ഇതിലേക്ക് വെള്ളം കുറേശ്ശേ ചേർത്ത് ദോശ മാവിന്റെ പരുവത്തിൽ എടുക്കുക. ദോശ കല്ലിൽ വളരെ കനം കുറച്ചു ചുട്ടെടുക്കുക. കുറച്ചു നെയ്യ് / എണ്ണ സൈഡിൽ വട്ടത്തിൽ പുരട്ടിയാൽ നല്ല ക്രിസ്‍പി ആയി കിട്ടും. ചട്ണി / ഹണി കൂട്ടി കഴിക്കാം.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post