തക്കാളി കറി (Tomato Curry)
By : Sharna Lateef
വളരെ എളുപ്പത്തിൽ ഒരു തക്കാളി കറി ആയാലോ .ഇത് ചോറിനും ചപ്പാത്തിക്കുമൊക്കെ നല്ലൊരു കറി 
ആണ് .

ആദ്യം തന്നെ ഒരു പാനിൽ എണ്ണ ഒഴിച്ചു കടുക് വറുത്തു ,രണ്ടു ചുവന്നുള്ളി ,കറി വേപ്പില ചേർത്ത ശേഷം 3 തക്കാളി അരിഞ്ഞത് , 1 സവോള , ആവശ്യത്തിന് പച്ചമുളക് , 3 അല്ലി വെളുത്തുള്ളി, മഞ്ഞൾപ്പൊടി ,ഉപ്പു ചേർത്ത് നന്നായി വഴറ്റിയ ശേഷം തക്കാളി നല്ല വെന്തു ഉടയുന്നതു വരെ അടച്ചു വെച്ച് വേവിക്കുക .ആ സമയം കൊണ്ട് 1 കപ്പ് തേങ്ങാ ,ഇത്തിരി ജീരകവും ,2 ച്ചുവന്നുള്ളിയും വെള്ളവും ചേർത്ത് നന്നായി അരക്കുക .ഇത് വെന്തുടഞ്ഞ തക്കാളി കൂട്ടിൽ ചേർത്ത് ചൂടാവുമ്പോൾ ഓഫ് ചെയ്യാം .

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post