നുറുക്ക് ഗോതമ്പ് പൊങ്കൽ
By : Shaini Janardhanan
ഈ പൊങ്കൽ ഒരു സിമ്പിൾ ആൻഡ് പവർഫുൾ ബ്രേക് ഫാസ്റ്റ് ആണ്. പെട്ടെന്നുണ്ടാക്കാം. പയർ ഒക്കെ ചേർക്കുന്നത് കൊണ്ട് പ്രോട്ടീൻ റിച്ച് ആണ്. പൊതുവെ അരിയാണ് പൊങ്കലിന് ഉപയോഗിക്കുന്നത്. ഞാനൊന്ന് മാറ്റി പിടിച്ചു

ഉണ്ടാക്കുന്ന വിധം

1) മൂൻഗ് ദാൽ (ചെറുപയർ പരിപ്പ്) - 1/2 കപ്പ്
2) ബ്രോക്കൺ വീറ്റ് - 1/2 കപ്പ്
3) ഉപ്പ് - പാകത്തിന്
4) വെള്ളം - 1 1/2 കപ്പ്

വറുത്തിടാൻ
1) ജീരകം - 1 ടേബിൾ സ്പൂൺ
2) കുരുമുളക് - 1 ടേബിൾ സ്പൂൺ
3) നെയ്യ് - 3 ടേബിൾ സ്പൂൺ
4) കറിവേപ്പില - 3 കതിർപ്പ്‌
5) കായപ്പൊടി - 1 നുള്ള് (ഓപ്ഷണൽ) *

പരിപ്പും ഗോതമ്പും ഒന്ന് ഡ്രൈ റോസ്‌റ് ചെയ്യുക. കഴുകി കുക്കറിൽ വെള്ളവും ഉപ്പും ചേർത്ത് വേവിക്കുക.

മറ്റൊരു പാനിൽ നെയ്യൊഴിച്ചു ചൂടാകുമ്പോൾ ജീരകമിട്ടു ഒന്നിളക്കി കുരുമുളകും ചേർത്ത് മൂക്കുമ്പോൾ കറിവേപ്പില ഇട്ടു, പൊങ്കൽ മിക്സിൽ ചേർത്ത് നന്നായി ഇളക്കി ചൂടോടെ കഴിക്കുക.

*കായപ്പൊടി ചേർക്കുന്നവർ വറുത്തിടുമ്പോൾ ചേർക്കാം. എനിക്കില്ലാരുന്നു, ഞാൻ പകരം സാമ്പാർ പൌഡർ ചേർക്കാം എന്ന് വിചാരിച്ചു മറന്നു പോയി.

ഇതിനു കോമ്പിനേഷൻ തേങ്ങാ ചമ്മന്തിയും സാമ്പാറും ആണ്. ഞാൻ ടൊമാറ്റോ ചട്ണിയും മാങ്ങാ അച്ചാറും വച്ചങ്ങു അഡ്ജസ്റ് ചെയ്തു.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post