ഉള്ളികൊണ്ടൊരു സ്‌പെഷ്യല്‍ ദോശ
By : Manu Sathyan
ചേരുവകള്‍ സൂജി റവ: അരക്കപ്പ് അരിപ്പൊടി: അരക്കപ്പ് ഗോതമ്പുപൊടി: കാല്‍കപ്പ് കുരുമുളക് പൊടി: ഒരു ടീസ്പൂണ്‍ ജീരകം: ഒരു ടേബിള്‍ സ്പൂണ്‍ കറിവേപ്പില: ഒരു കൊളുന്ത് ഇഞ്ചി: രണ്ടു ടേബിള്‍സ്പൂണ്‍ പച്ചമുളക്: ചെറുതായി അരിഞ്ഞത് ഉള്ളി: ചെറുതായി അരിഞ്ഞത് അരക്കപ്പ് ഉപ്പ്: ആവശ്യത്തിന് വെള്ളം: ആവശ്യത്തിന് എണ്ണ: ആവശ്യത്തിന് തയ്യാറാക്കുന്ന വിധം: അരിപ്പൊടി, ഗോതമ്പുപൊടി, കുരുമുളക് പൊടി, ജീരകം, ഇഞ്ചി, പച്ചമുളക്, ഉള്ളി (പകുതി), ഉപ്പ് എന്നിവ നന്നായി മിക്‌സ് ചെയ്യുക. പത്തുമിനിറ്റോളം ഇളക്കുക. ശേഷം വെള്ളം ചേര്‍ക്കുക. ദോശമാവിനു തയ്യാറാക്കുന്ന രീതിയില്‍ ഇളക്കി മിക്‌സ് ചെയ്യുക. ദോശപാന്‍ ചൂടാക്കിയശേഷം അതിലേക്ക് ഒഴിക്കുക. അതിലേക്ക് ഉള്ളിയും കറിവേപ്പിലയും വിതറുക. മീഡിയം ഫ് ളെയിമില്‍ കുക്ക് ചെയ്‌തെടുക്കാം

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post