Matar Paneer / പനീർ ഗ്രീൻ പീസ് കറി 
By : Anjali Abhilash
പനീർ cubes: 250 gms
ഗ്രീൻ പീസ്: 1 cup
സവാള:1 വലുത്
തക്കാളി:1 വലുത്
ഇഞ്ചി: 1 ചെറിയ കഷ്ണം
പച്ചമുളക്: 2 എണ്ണം
ജീരകം: 1/4 tea spoon
മുളക് പൊടി: 1/2 tea spoon
മഞ്ഞൾ പൊടി :1/2 tea spoon
ഗരം മസാല പൊടി:1/2 tea spoon
Cashew nuts:10 എണ്ണം
ഫ്രഷ് ക്രീം:1 table spoon
ഉപ്പ് : ആവശ്യത്തിനു
സൺഫ്ലവർ ഓയിൽ: 3 ടേബിൾ സ്പൂൺ
കസൂരി മേതി ( ഉണങ്ങിയ ഉലുവ ചീര): 1 tea spoon
ചൂട് വെള്ളം
മല്ലി ഇല

സവാള, തക്കാളി, ഇഞ്ചി , പച്ചമുളക് എല്ലാം കൂടി നന്നായി അരച്ചെടുക്കുക
Cashew nuts കുറച്ചു വെള്ളത്തിൽ കുതിരാൻ വെക്കുക. അതിനു ശേഷം നന്നായി അരച്ചെടുക്കുക
ഒരു പാനിലേക്കു ഓയിൽ ഒഴിച്ച് പനീർ cubes ഒന്ന് light brown color ആവുന്ന വരെ വറുത്തെടുക്കുക
ഇതു മാറ്റി വെച്ചതിനു ശേഷം ബാക്കി എണ്ണയിലേക്കു ജീരകം ഇട്ടു പൊട്ടിക്കുക
ഇതിലേക്ക് അരച്ച് വെച്ച ഉള്ളി തക്കാളി പേസ്റ്റ് ചേർത്ത് 10 minute നന്നായി വഴറ്റുക
ശേഷം മഞ്ഞൾ പൊടി, മുളക് പൊടി, ഗരം മസാല പൊടി ചേർത്ത് എണ്ണ തെളിയും വരെ വഴറ്റുക
1 കപ്പ് ചൂട് വെള്ളം ചേർത്ത് തിളച്ചതിനു ശേഷം ഗ്രീൻ പീസ് ചേർത്ത് നന്നായി വേവിക്കുക
Cashew nut paste, ഫ്രഷ് ക്രീം, ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കി പനീർ cubes ചേർത്ത് ചെറിയ തീയിൽ ഒരു 3 മിനിറ്റ് തിളപ്പിക്കുക
മല്ലി ഇല, കസൂരി മേതി എന്നിവ ചേർത്ത് flame off ചെയ്യുക
ചൂടോടെ ചൊറിന്റെയോ ചപ്പാത്തിയുടെയോ കൂടെ serve ചെയ്യുക

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم