റോക്കറ്റ് / ജെൽജീർ തോരൻ Rocket Thoran
By : Maria John
ചേരുവകൾ രണ്ടുപിടി റോക്കറ്റ് ഇലകൾ ചെറുതായി അരിഞ്ഞത്, ഉള്ളിയും പച്ചമുളകും അരിഞ്ഞത്, തേങ്ങാ ചിരണ്ടിയത് ഉപ്പു പാകത്തിന്, മഞ്ഞൾ പൊടി. (ഞാൻ അല്പം dry fish flakes ഉം ഇട്ടു.)

ഉണ്ടാക്കുന്ന വിധം: ഒരു പാനിൽ എണ്ണ ഒഴിച്ച
്ചൂടാകുമ്പോൾ ഉള്ളിയും പച്ചമുളകും മൂപ്പിച്ചു, അരിഞ്ഞ ഇലയും, തേങ്ങയും, മഞ്ഞളും, ഉപ്പും മീൻപൊടിയും ഇട്ടു ഇളക്കി ചെറുതായി വേവിച്ചു എടുത്തു.
റോക്കറ്റ് നമ്മുടെ ചീര പോലെതന്നെ തോരൻ ആയി ഉണ്ടാക്കാം. മീൻ പൊടിക്ക് പകരം ഒരു മുട്ട ചേർക്കാം. മുട്ടയും മീനും ഇല്ലാതെയും വളെരെ നല്ലതു ആണ്.

റോക്കറ്റ് സാദാരണ സലാഡിൽ ഇടാറാണ് പതിവ്. പക്ഷെ ഞാൻ ഇങ്ങനെയും ഉപയോഗിക്കും അപ്പോൾ ചോറിനും ചപ്പാത്തിക്കും ഒരു കൂട്ടാൻ ആയി.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم