ചെമ്മീ൯ കറി
By : Fatima Mayalakkara
ചെമ്മീ൯-250ഗ്ര൦
സവാള - 1 ചെറുത്
വെളുത്തുള്ളി ചതച്ചത് – 4
പച്ചമുളക് നീളത്തില് കീറിയത് – 4
തക്കാളി അരിഞ്ഞത് – 2
പുളി- ഒരു നാരങ്ങാ വലിപ്പം
കറിവേപ്പില – 2 തണ്ട്
മഞ്ഞള്പ്പൊടി – 1/2 ടീസ്പൂൺ
മുളക് പൊടി- 1ടീസ്പൂണ്
മല്ലിപൊടി-3ടീസ് പൂണ്
ഉലുവ- 1/2 ടീസ്പൂണ്
കടുക്- 1/4 ടീസ്പൂണ്
വെളിച്ചെണ്ണ – 1 ടേബിൾസ്പൂണ്
ഉപ്പ് ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം:
ചൂടായ ചട്ടിയിലേക്ക് വെളിച്ചെണ്ണയൊഴിച്ച് തിളച്ചാൽ കടുക്, ഉലുവ എന്നിവ ഇട്ട് പൊട്ടിക്കുക. ഇതിന് ശേഷം, കറിവേപ്പില, വെളുത്തുള്ളി, സവാള എന്നിവ ചേര്ത്ത് വഴറ്റുക.
ഇത് നന്നായി വഴറ്റിക്കഴിഞ്ഞാൽ തക്കാളി ഇടുക. തക്കാളിയും നന്നായി വഴറ്റിയാൽ മുളകുപൊടിയും മഞ്ഞള്പ്പൊടി,മല്ലിപൊടിയു൦ചേർത്ത് കുറച്ച് സമയ൦ ഇളക്കുക. പിന്നീട് ചെമ്മീനു൦ ഇട്ട് ഇളക്കി പുളി വെള്ളം ഒഴിക്കുക.
പുളി വെള്ളമൊഴിച്ച് കഴിഞ്ഞാൽ 5മിനിറ്റ്അടച്ച് ചെറിയ തീയാക്കി വേവിച്ച് ഇറക്കിവെക്കുക..

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post