വെള്ളരിക്ക പുളിശ്ശേരി (Vellarikka Pulissery)
By : Divya Sunil
വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു നാടൻ കറി ആണ് വെള്ളരിക്ക പുളിശ്ശേരി.... 

തയ്യാറാക്കുന്ന വിധം 
---------------------------------
---> അര കിലോ വെള്ളരിക്ക ചെറിയ കഷ്ണങ്ങളായി മുറിച്ചു പാകത്തിന് ഉപ്പും മഞ്ഞൾ പൊടിയും ഒരു 3 പച്ചമുളക് കീറിയതും കറിവേപ്പിലയും ഇട്ട് വേവിക്കുക... വെള്ളരിക്ക പെട്ടെന്ന് വേകുന്നതിനാൽ വളരെ കുറച്ചു വെള്ളം ഒഴിച്ചാൽ മതി...
---> തേങ്ങ, 1Tsp ജീരകം 4 പച്ചമുളക് എന്നിവ നന്നായി അരച്ചു വെക്കുക.. പച്ചമുളക് എരിവിന് അനുസരിച് ചേർക്കാം.. വെള്ളരിക്ക വെന്തതിനു ശേഷം അരപ്പ് ചേർത്തു തിളപ്പിക്കുക..
കട്ട തൈര് ഒരു ഫോര്ക് കൊണ്ട് ഉടയ്ക്കുക..
തീ ഓഫ് ചെയ്ത് തൈര് ചേർക്കുക... നന്നായി mix ചെയ്യുക..
---> കടുക്, ഉലുവ, ഉണക്കമുളക്, കറിവേപ്പില തളിച്ചു ചേർക്കുക... കടുക് താളിക്കുമ്പോൾ ആ എണ്ണയിൽ ഒരുനുള്ളു മുളക് പൊടി ചേർക്കാം...
പുളിശ്ശേരി ready ചൂടുചോറിന്റെ കൂടെ കഴിച്ചോളൂ....

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post