ഒരു ചെട്ടിനാട് സബ്ജി
By :Jensy Anil

ശരിക്കും വെജ്.... സ്വാദിൽ നോൺ വെജ്
ഹൈദ്രാബാദിൽ നിന്നാണ് ഞാനീ സബ്ജിയെ പരിചയപ്പെട്ടത്. കാര്യം വെറുമൊരു സബ്ജിയാണെങ്കിലും സ്വാദിൽ നോൺ വെജിറ്റേറിയനെ തോലിക്കും.പെരുംജീരകവും മല്ലി_യും ഗരം മസാലയും ചേരുമ്പോൾ ഒരു നോൺ വെജ് ഫീൽ വരും. ചപ്പാത്തിയോ
പൂരിയോ, പുലാവോ എന്തും കഴിക്കാം ഇതിന്റെ കൂടെ. ഹൈദ്രാബാദിലെ ചെട്ടിനാട് റസ്റ്റോറന്റിൽ നിന്ന് കഴിച്ച് കാലങ്ങൾ കഴിഞ്ഞിട്ടും ആ രുചി ഇപ്പോഴും നാവിലുണ്ട്

ചേരുവകൾ:

സൺ ഫ്ളവർ ഓയിൽ - 50 മില്ലി
പെരുംജീരും - 5 ഗ്രാം
സവാള അരിഞ്ഞത് - 150 ഗ്രാം
ഇഞ്ചി, വെളള്ളി - 2 സ്പൂൺ ( പേസ്റ്റ് )
മുളക് പൊടി - 1 ടീസ്പൂൺ
ജീരകപ്പൊടി - കുറച്ച്
മല്ലിപ്പൊടി - 2 സ്പൂൺ
തക്കാളി അരിഞ്ഞത് - 1 കപ്പ്
ക്യാരറ്റ് അരിഞ്ഞത് - 1 കപ്പ്
ബീൻസ് അരിഞ്ഞത് - 1 കപ്പ്
ഉരുളക്കിഴങ്ങ് - 1 കപ്പ്
കുതിർത്ത ഗ്രീൻ പീസ്- കാൽ കപ്പ്
പനീർ നുറുക്കി വറുത്തത് - 1 കപ്പ്
ഗരം മസാല - 1 സ്പൂൺ
പച്ചമുളക് - 1 സ്പൂൺ
മല്ലിയില അരിഞ്ഞത് - 1 സ്പൂൺ
കശുവണ്ടി അരച്ചത് - കാൽ കപ്പ്
ക്രീം - 1 കപ്പ്
നെയ്യ് - കാൽ കപ്പ്
ഉപ്പ് - പാകത്തിന്
തക്കാളി - 50 ഗ്രാം

തയ്യാറാക്കുന്ന വിധം:

അടി കട്ടിയുള്ള തവയിൽ ഓയിൽ ചൂടാക്കി പെരുംജീരകം മൂപ്പിക്കണം. അതിലേക്ക് സവാള ഇട്ട് ചെറുതീയിൽ വഴറ്റുക. നല്ലവണ്ണം ചുവന്ന് വരുമ്പോൾ ഇഞ്ചി, വെ.ഉള്ളി പേസ്റ്റ് ചേർക്കുക. കുറച്ച് സമയം വഴറ്റി അത് മൂത്ത് വരുമ്പോൾ അതിലേക്ക് തക്കാളി അരിഞ്ഞതും ചേർത്ത് വഴറ്റുക. ശേഷം പൊടികൾ ചേർക്കുക. കശുവണ്ടി അരച്ചതും തക്കാളി വേവിച്ച് മിക്സിയിൽ അടിച്ചതും ചേർത്ത് അഞ്ച് മിനിറ്റ് തിളപ്പിക്കണം. അതിലേക്ക് മറ്റ് പച്ചക്കറികളും ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് ചെറുതീയിൽ തിളപ്പിച്ച് വേവിക്കണം. കഷണങ്ങൾ എല്ലാം വെന്ത് കഴിയുമ്പോൾ പനീർ ചേർത്ത് സബ് ജി പാകമാകുമ്പോൾ ക്രീം ചേർത്തിളക്കി തീ കെടുത്തുക. മല്ലിയില അരിഞ്ഞതും നെയ്യും ചേർക്കുക. സ്വാദിഷ്ഠമായ സബ് ജി തയ്യാർ

Tips: അല്പം ബദാം നുറുക്കിയത് ചേർത്താൽ കൂടുതൽ സ്വാദ് കിട്ടും

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم