നമസ്കാരം 
By : Vishnupriya Manoj
ഞാൻ ഒരു സാമ്പാർ റെസിപ്പിയുമായാണ് വന്നേക്കുന്നെ. 
Veggies അധികം ഇഷ്ടമില്ലാത്തവർക്കു പറ്റിയ സാമ്പാർ ആണേ.. 
ഇതില് ഞാൻ പുറത്തുന്നു വാങ്ങിയ സാമ്പാർ പൊടി ഉപയോഗിച്ചിട്ടില്ല, ഞാൻ തന്നെ ഇണ്ടാക്കിയതാണ്.. 
അപ്പൊ തുടങ്ങാം...

ആദ്യം ഒരു ഗ്ലാസ് തുവര പരിപ്പ് വെള്ളം ഒഴിച്ച്, കുക്കറിൽ വേവിക്കാൻ വയ്ക്കുക, ഒരു 5 വിസിൽ വേണം, വെന്തുടയണം, അതവിടെ ഇരുന്നു വേവട്ടെ, ബാക്കി പരിപാടി നോക്കാ..

ഇനി 2 വലിയ സവാള ചതുര കഷ്ണമാക്കി മുറിക്കുക, ഒരു ഉരുളക്കിഴങ്ങും തൊലി കളഞ്ഞു അതുപോലെ മുറിച്ചു വയ്ക്കുക. 2 വെളുത്തുള്ളി ചതച്ചു എടുക്കുക.. ബീൻസ് എടുത്തു അതും നീളത്തിൽ മുറിച്ചെടുക്കുക. പച്ചക്കറി ഇത്രേയുള്ളൂ.

അടുത്ത് ഗ്യാസ് on ചെയ്തു ഒരു ചെറിയ പാൻ എടുത്തു low flame ആക്കി, ഒരു സ്പൂൺ എണ്ണ ഒഴിച്ച് കൊടുക്കുക, അതിലേക്കു,
ജീരകം - 1 സ്പൂൺ
ഉലുവ - 1/2 സ്പൂൺ
ഉഴുന്ന് പരിപ്പ് - 1 സ്പൂൺ
കടല പരിപ്പ് - 1 സ്പൂൺ
മല്ലി - 2 സ്പൂൺ
വറ്റൽ മുളക് - 4 Or 5
കറിവേപ്പില
എന്നിവ ഇട്ടു വഴറ്റുക, അതിലേക്കു വെളുത്തുള്ളി, ഒരു ചെറിയ കഷ്ണം സവാള, 3 സ്പൂൺ തേങ്ങാ ചേർത്ത് നന്നായി വറുക്കുക. തേങ്ങാ ബ്രൗൺ നിറമാകുമ്പോൾ അടുപ്പിൽ നിന്നെടുക്കാം..

ഇനി ആ അടുപ്പിലേക്ക് കറി ഉണ്ടാക്കേണ്ട പാൻ വച്ചു 2 സ്പൂൺ എണ്ണ ഒഴിച്ച് ചൂടാക്കുക, അതിലേക്കു സവാള ചേർത്ത് വഴറ്റുക, പിന്നെ ഉരുളക്കിഴങ്ങു ചേർക്കുക. അതിലേക്കു 1/2 സ്പൂൺ മഞ്ഞൾ പൊടിയും ഉപ്പും ചേർത്ത് 2 കപ്പ് വെള്ളവും ഒഴിച്ച് മൂടി വയ്ക്കുക.. അത് ഒരു 10mnt അങ്ങനെ ഇരിക്കട്ടെ.

അടുത്ത് വറുത്തു വച്ചിരിക്കുന്ന മസാലക്കൂട്ട് ജാർ ലേക്ക് മാറ്റി, 1/2 സ്പൂൺ ഗരം മസാല, നെല്ലിക്ക വലിപ്പത്തിൽ പുളി ചേർത്ത് നന്നായി അരച്ച് വയ്ക്കുക.

തിളച്ചു കൊണ്ടിരിക്കുന്ന പാനിലേക്കു ബീൻസ് ചേർത്ത് കൊടുത്തു ഇളക്കുക, ഇനി ഇതിലേക്ക് അരച്ച് വച്ചിരിക്കുന്ന സാമ്പാർ മസാല ചേർത്ത്, ആവശ്യത്തിന് വെള്ളം ചേർത്ത് മൂടി വയ്ക്കുക. അത് തിളയ്ക്കട്ടെ.

ഇനി നമുക്ക് പരിപ്പ് എന്തായി നോക്കാ, 5 വിസിൽ ഒക്കെ വന്നു ആറിയിട്ടുണ്ടാവും, അതിന്റെ മൂടി തുറന്നു പരിപ്പിനെ നന്നായി ഉടയ്ക്കുക, ശേഷം പരിപ്പ്, കറിയിലേക്കു ചേർക്കുക. ആവശ്യമെങ്കിൽ വെള്ളം ചേർത്ത് കൊടുക്കാം. ഇനി ഉപ്പു നോക്കി ആവശ്യമെങ്കിൽ അതും ചേർത്ത് കൊടുക്കുക. ഇനി ഇതിലേക്ക് ഒരു കുഞ്ഞു കഷ്ണം ശർക്കര ചേർക്കാം(വേണമെങ്കിൽ മതി, ഞാൻ ചേർക്കാറുണ്ട് മധുരം ഒന്നും ആകില്ല, പുളി ചേർക്കുന്നൊണ്ട് കട്ടയ്ക്കു നിക്കും ). 5mnt കഴിഞ്ഞു മല്ലിയില അരിഞ്ഞതും ചേർത്ത് വാങ്ങാം.

അടുത്ത പരിപാടി, കടുക് വറുക്കുന്നതാണ്.
ഒരു ചെറിയ പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കി, കടുക് ചേർത്ത് പൊട്ടിക്കുക, ഇതിലേക്ക് കായപ്പൊടി 1 സ്പൂൺ ചേർക്കുക, വറ്റൽമുളക് കറിവേപ്പില ചേർത്ത് വാങ്ങി, കറിയിലേക്കു ഒഴിച്ച് കൊടുക്കുക.

സാമ്പാർ റെഡി. 30mnt പരിപാടി

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم