ചിക്കന്‍ കട്ലറ്റ് Ammachiyude Adukkala

ചിക്കന്‍ കട്ലറ്റ്
എല്ലില്ലാത്ത ചിക്കന്‍ ചെറിയ കഷ്ണങ്ങൾ ആക്കിയത് - 500 ഗ്രാം
മഞ്ഞൾപ്പൊടി – 1/4 ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
കുരുമുളക് പൊടി – 1 ടീസ്പൂണ്‍
ഇഞ്ചി ചെറുതായി അരിഞ്ഞത് – 1 ടേബിൾ സ്പൂണ്‍
വെളുത്തുള്ളി ചെറുതായി അരിഞ്ഞത് - 1 ടേബിൾ സ്പൂണ്‍
സവാള ചെറുതായി അരിഞ്ഞത് - 2 എണ്ണം
പച്ചമുളക് ചെറുതായി അരിഞ്ഞത് - 2-3 എണ്ണം
കറിവേപ്പില - ചെറുതായി അരിഞ്ഞത്
ഉരുളക്കിഴങ്ങ് പുഴുങ്ങി ഉടച്ചെടുത്തത് - 3 എണ്ണം
ചിക്കന്‍ മസാല - 1 ടീസ്പൂണ്‍
ഗരം മസാല - 2 ടീസ്പൂണ്‍
കുരുമുളക് പൊടി - ½ ടേബിൾ സ്പൂണ്‍
മുട്ടയുടെ വെള്ള നന്നായി ഇളക്കി യോജിപ്പിച്ചത് - 1-2 എണ്ണം
ബ്രെഡ്‌ പൊടിച്ചത് ആവശ്യത്തിന്
വെളിച്ചെണ്ണ വറുക്കുന്നതിന് വേണ്ടത്
ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചിക്കന്‍ കഷ്ണങ്ങൾ നന്നായി കഴുകി വെള്ളം വാര്‍ന്നതിന് ശേഷം മഞ്ഞൾപ്പൊടി, കുരുമുളക് പൊടി, ഉപ്പ് എന്നിവ ചേര്‍ത്തു നന്നായി വേവിക്കുക.
ചിക്കന്‍ വെന്തു കഴിഞ്ഞാൽ, ചിക്കന്‍ കഷ്ണങ്ങൾ മാത്രം എടുത്ത് തണുക്കാൻ അനുവദിക്കുക. തണുത്ത് കഴിഞ്ഞാൽ ഒരു മിക്സിയിൽ ഇട്ട് പൊടിച്ച് (മിൻസ് ചെയ്ത്) എടുക്കുക.
അതിനു ശേഷം ഒരു ചീനച്ചട്ടിയിൽ ആവശ്യത്തിന് എണ്ണ ചൂടാക്കി, ഇതിലേക്ക് സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് , കറിവേപ്പില ചേര്‍ത്ത് നന്നായി വഴറ്റുക.
ഇതിലേക്ക് എല്ലാ മസാലകളും , ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി മൂപ്പിക്കുക.
ഇതിലേക്ക് ചിക്കന്‍ ചേര്‍ത്തു നന്നായി ഇളക്കി യോജിപ്പിക്കുക .
അതിനു ശേഷം തീയിൽ നിന്ന് മാറ്റി തണുക്കാൻ വയ്ക്കുക.
തണുത്തതിന് ശേഷം, വേവിച്ച് ഉടച്ച് വച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് ചേർത്ത് കൈ കൊണ്ട് നന്നായി ഇളക്കി യോജിപ്പിക്കുക.
ഇതിൽ നിന്നും ഓരോ ഉരുളകള്‍ വീതം കൈവെള്ളയില്‍ എടുത്തു കട്ലറ്റിന്റെ ഷെയിപ്പില്‍ പരത്തി എടുക്കുക.
ഇത് നന്നായി ഇളക്കി യോജിപ്പിച്ച മുട്ടയുടെ വെള്ളയിൽ മുക്കി എടുത്തു ബ്രെഡ്‌ പൊടിച്ചതിൽ നന്നായി ഉരുട്ടി പൊതിഞ്ഞ് മാറ്റി വയ്ക്കുക.
ഒരു ചീനച്ചട്ടിയിൽ വറുക്കുന്നതിന് ആവശ്യമുള്ള എണ്ണ എടുത്തു ചൂടാക്കുക.
എണ്ണ നന്നായി ചൂടായി കഴിഞ്ഞാൽ, തീ കുറച്ച് തയ്യാറാക്കി വച്ചിരിക്കുന്ന കട്ലറ്റുകൾ ഇട്ട്, രണ്ടു വശങ്ങളും നന്നായി മൊരിഞ്ഞ്, ഇടത്തരം ബ്രൌണ്‍ നിറമാകുന്നത് വരെ ഇടത്തരം തീയിൽ വറുത്തെടുക്കുക.
ചൂടോടെ ഉപയോഗിക്കുക

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم