ഗോതമ്പ് നുറുക്ക് വട:-
By : Shejeena Salim
ഗോതമ്പ് നുറുക്ക് - ഒരു കപ്പ്
സവാള ഒന്ന്_ചെറുതായി അരിഞ്ഞത്
പച്ചമുളക് അരിഞ്ഞത്-നാലെണ്ണം
ഇഞ്ചി ചെറിയ കഷ്ണം -
ചെറുതായി അരിഞ്ഞത്
തേങ്ങ - രണ്ട് വലിയ സ്പൂൺ
പൊട്ട് കടല - കുറച്ച്
മല്ലി ഇല, കറിവേപ്പില, എണ്ണ, ഉപ്പ്
ഗോതമ്പ് നുറുക്ക് കഴുകി അര മണിക്കൂർ വെള്ളത്തിൽ ഇട്ട് വെക്കുക.അതിന് ശേഷം വെള്ളം തീരെ ഇല്ലാതെ തരു തരുപ്പായ് അരച്ചെടുക്കുക. കുറച്ച് തരി ഉണ്ടാകണം .അതിൽ സവാള, പച്ചമുളക്, ഇഞ്ചി, മല്ലി ഇല, കറിവേപ്പില, പൊട്ട് കടല, തേങ്ങ ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത് വെക്കുക. ചെറിയ ഉരുളയാക്കി കൈയിൽ എടുത്ത് വടയുടെ ആകൃതിയിൽ ആക്കി ചൂടായ എണ്ണയിൽ ഇട്ട് വറത്ത് കോരുക. ഗോതമ്പ് നുറുക്ക് വട റെഡി.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم