അവൽ മിൽക്ക് (Aval Milk)
By : Anu Thomas
ഒരു ഹെല്തി & ഫില്ലിംഗ് ബ്രേക്ക്‌ ഫാസ്റ്റ് !!

പാൽ - 1 കപ്പ്‌ 
അവിൽ - 1/2 കപ്പ്‌
ചെറു പഴം / പൂവൻ - 2 എണ്ണം
പഞ്ചസാര - 2 ടേബിള്‍ സ്പൂൺ

ഒരു പാനിൽ അവിൽ വറുത്തു മാറ്റി വെക്കുക. പാൽ തിളപ്പിച്ച് നന്നായി തണുപ്പിക്കുക.
ഒരു ഗ്ലാസിൽ പഴം കഷണങ്ങളാക്കി സ്പൂണ് കൊണ്ട് ഉടയ്ക്കുക. ഇതിലേക്ക് പഞ്ചസാര ചേർത്ത് ഇളക്കുക.
ഇതിലേക്ക് തണുത്ത പാൽ കുറച്ചു ഒഴിക്കുക,വറുത്ത അവിൽ ചേർത്ത് യോജിപ്പിക്കുക.വീണ്ടും പാൽ ഒഴിക്കുക, അവിൽ ചേർക്കുക. ഏറ്റവും മുകളിലായി കുറച്ചു അവിൽ,അണ്ടിപരിപ്പ് ,കിസ്മിസ് ,ഐസ് ക്രീം,വറുത്ത കപ്പലണ്ടി ചേർക്കാം.തണുപ്പിച്ചു കഴിച്ചാൽ ടേസ്റ്റ് കൂടും.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم