വെജിറ്റേറിയൻ മീൻ കറി
By :Jensy Anil

ചേരുവകൾ:

ആദ്യഘട്ടം

വെള്ളപയർ കുതിർത്തത് - 1 കപ്പ്
ഇഞ്ചി വെളളുത്തുള്ളി പേസ്റ്റ് - 1 സ്പൂൺ
പെരുംജീരം - ഒരു നുള്ള്
ഫിഷ് മസാല-1 സ്പൂൺ
സവാള അരിഞ്ഞത് - 1
മുളക് പൊടി -1 സ്പൂൺ
ഗരം മസാല - 1 സ്പൂൺ
ഉപ്പ് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

മുകളിൽ പറഞ്ഞ എല്ലാ ചേരുവകളും ഒന്നിച്ചാക്കി തരു തരുപ്പായി അരക്കുക.ഇത് വാട്ടിയ വാഴ ഇലയിൽ അടപരത്തുന്ന പോലെ പരത്തുക. അതിന് ശേഷം 20 മിനിറ്റ് ആവിയിൽ വേവിക്കുക തണുക്കുമ്പോൾ മീൻ കഷണങ്ങൾ പോലെ മുറിച്ചെടുക്കുക. ഇത് ഷാലോ ഫ്രൈ ചെയ്ത് എടുക്കുക.

രണ്ടാം ഘട്ടം

ചെറിയ ഉള്ളി അരിഞ്ഞത് - 10 nos
ഇഞ്ചി അരിഞ്ഞത് - 1 കഷണം
പച്ചമുളക് - 2 nos
വെളുത്തുള്ളി - 3 nos
മഞ്ഞൾപ്പൊടി - 1/2 സ്പൂൺ
മുളക് പൊടി -1 ടേബിൾ സ്പൂൺ
മല്ലിപ്പൊടി - 1 സ്പൂൺ
തക്കാളി അരിഞ്ഞത് - 1
കറിവേപ്പില - കുറച്ച്
കുടംപുളി - 3 കഷണം
ഉലുവ - ആവശ്യത്തിന്
പെരും ജീരകം - 1 നുള്ള്
വെള്ളം - 1/2 കപ്പ്
വെളിച്ചെണ്ണ - ആവശ്യത്തിന്
ഉപ്പ് - പാകത്തിത്

തയ്യാറാക്കുന്ന വിധം:

ഒരു പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കി ഉലുവ, പെരുംജീരകം, കറിവേപ്പില ഇവ ഇട്ട് മൂപ്പിക്കുക.ഇതിലേക്ക് അരിഞ്ഞ ഉള്ളി, വെളുത്തുള്ളി, പച്ചമുളക്, ഇഞ്ചി, തക്കാളി എന്നിവ ചേർക്കുക. പൊടികൾ ചേർത്ത് നന്നായി വാട്ടുക. ഉപ്പുംപുളി വെള്ളവും അര ഗ്ലാസ് വെള്ളവും ചേർത്ത് നന്നായി തിളപ്പിക്കുക .

തീ കുറച്ച് വറുത്ത് വെച്ച കഷണങ്ങൾ ചേർക്കുക. ചെറുതീയിൽ അഞ്ച് മിനിറ്റ് തിളപ്പിക്കുക .

Tips: ഈ കറി മൺചട്ടിയിൽ വെക്കുന്നതാണ് ടേസ്റ്റ് .മസാല വഴറ്റുമ്പോൾ അല്പം കൂടുതൽ വെളിച്ചെണ്ണ ചേർക്കുന്നത് നന്നായിരിക്കും.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post