ഉപ്പുമാങ്ങ അരച്ചുകലക്കി

അരയ്ക്കുക, കലക്കുക. അതാണ് അരച്ചുകലക്കി. തേങ്ങയാണ് പ്രധാന ചേരുവ. തേങ്ങയുടെ കൂടെ ഉപ്പുമാങ്ങ, നെല്ലിക്ക ഇത്യാദികൾ ചേർത്തരച്ചാണ് സാധാരണ അരച്ചുകലക്കി ഉണ്ടാക്കുക. ഇനി, ഇതൊന്നുമില്ലെങ്കിൽ തേങ്ങ മാത്രം അരച്ചും ഉണ്ടാക്കാം. വളരെ ലളിതമായ, പെട്ടെന്നുണ്ടാക്കാവുന്ന, ഒരു കൂട്ടാനാണിത്. ഉപ്പുമാങ്ങ സ്റ്റോക്കുണ്ടെങ്കിൽ ഉപ്പുമാങ്ങ അരച്ചുകലക്കി ഉണ്ടാക്കാം.

ആവശ്യമുള്ള സാധനങ്ങൾ: 

ഉപ്പുമാങ്ങ - വലുപ്പമനുസരിച്ച് ഒന്നോ രണ്ടോ.
തേങ്ങ - ഒരു മുറിയുടെ പകുതി
കാന്താരിമുളക്/പച്ചമുളക് - ആവശ്യത്തിന്
മുളകുപൊടി, ഉപ്പ് - പാകത്തിന്
മോര് - പുളിപ്പിന് ആവശ്യമായത്ര
വറുത്തിടാനുള്ള കടുക്, മുളക്, കറിവേപ്പില, വെളിച്ചെണ്ണ
ഉണ്ടാക്കുന്ന വിധം:
ഉപ്പുമാങ്ങ പൂളിയെടുക്കുക. ഇത് തേങ്ങയും കാന്താരിമുളകും മുളകുപൊടിയും ചേർത്ത് നന്നായി അരച്ചെടുക്കുക. പുളിപ്പിനാവശ്യമായ മോരും ചേർത്തശേഷം ആവശ്യത്തിന് വെള്ളം ചേർത്ത് ഒഴിച്ചുകൂട്ടാന്റെ പരുവത്തിൽ കലക്കിയെടുക്കുക. പാകത്തിന് ഉപ്പും ചേർക്കുക.(ഉപ്പുമാങ്ങയിൽ ഉപ്പുള്ളതുകൊണ്ട് അധികം ഉപ്പ് ചേർക്കേണ്ടിവരില്ല)


ഇത് അടുപ്പത്ത് ചെറുതീയിൽ വയ്ക്കുക. പതഞ്ഞുവരുമ്പോൾ വാങ്ങുക. തിളയ്ക്കരുത്.


ഇനി വെളിച്ചെണ്ണയിൽ വറുത്ത കടുകും മുളകും കറിവേപ്പിലയും കൂടി ചേർത്താൽ സംഗതി റെഡി. എന്തെളുപ്പം അല്ലേ? വളരെ രുചികരവുമാണ് ഈ വിഭവം. ചോറിന് പറ്റിയത്. ചുട്ട പപ്പടവും കടുമാങ്ങയും പയറില തോരനുമാണ് അരച്ചുകലക്കിയ്ക്ക് പറ്റിയ കൂട്ട്. പണ്ട് മിഥുനം-കർക്കിടകമാസങ്ങളിലാണ് അച്ചാർ ഭരണികളും ഉപ്പുമാങ്ങ , ഉലുമാങ്ങ ഭരണികളുമൊക്കെ തുറക്കുന്നത്. അതുകൊണ്ട് അക്കാലത്തെ സ്ഥിരം വിഭവങ്ങളിലൊന്നായിരുന്നു ഈ അരച്ചുകലക്കി.


Ingredients

1. Salted mango (Uppumanga – 1 small) OR salted or pickled goose berry/ mango – 3 – 4 pieces or to taste (I used 4 pieces of kannimanga. You can use a little gravy if you want)

Grated coconut – 1/2 cup

Green chillies – 2

Ginger – 1/4 inch, roughly chopped

2. Beaten yoghurt / butter milk – 2 cup (It shouldn’t be very sour)

3. Mustard seeds – 1/4 – 1/2 tsp

Fenugreek seeds – 1/4 tsp

Dry red chillies – 2, broken

Curry leaves – 1 sprig

4. Salt – To taste

Method

1. Grind the ingredients numbered 1 to a fine paste. Mix the ground paste with the beaten yoghurt / butter milk. Taste-check and add salt if required.

2. Heat oil in a small pan. Splutter mustards and fry dry red chilies and fenugreek seeds. The fenugreek seeds will brown in a few seconds. Switch off. Add the curry leaves. Pour over the curry. Serve immediately with rice.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post