ചിക്കൻ 65

ആവശ്യമുള്ള സാധനങ്ങൾ

1. ഒരു കോഴി ഇടത്തരം കഷണങ്ങളായി നുറുക്കിയയത്. 
2. ചെറുനാരങ്ങനീർ- 2 റ്റേബിൾ സ്പൂൺ
3. മഞ്ഞൾ പൊടി- 1/2ടീസ്പൂൺ
4. ഇഞ്ചി അരച്ചത് - 1/2 ടീസ്പൂൺ
5. വെളുത്തുള്ളി അരച്ചത്- 1/2 ടീസ്പൂൺ
6. മുളകുപൊടി-2 ടേബിൾ സ്പൂൺ
7. ഗരം മസാലപ്പൊടി - 1 ടീ
8. കൊഴി മുട്ട -1
9. കടലമാവ് -2 ടീ സ്പൂൺ
10. ഉപ്പ് - പാകത്തിനു
11. കറിവേപ്പില - 2 തണ്ട്.
12 കളർ - ആവശ്യത്തിന്‌
13 എണ്ണ - ആവശ്യത്തിന്‌

പാകം ചെയ്യുന്നവിധം.

നാരങ്ങനീർ, മഞ്ഞൾപ്പൊടി, ഇഞ്ചി വെളുത്തുള്ളി മുളകുപൊടി , ഗരം മസാല, കടലമാവ്, മുട്ട അടിച്ചത് ഉപ്പ്, കറിവേപ്പില, ഫൂഡ് കളർ (ആവശ്യമെങ്കിൽ) ഇവയെല്ലാം മിക്സ് ചെയ്ത് ശരിയായി കോഴിയിൽ പുരട്ടിവെക്കുക. രണ്ടു മണിക്കൂറിനുശേഷ്ം കൊഴിക്കഷണങ്ങൾ എണ്ണയിൽ വറുത്തു എടുക്കുക. ചിക്കൻ 65 റെഡി. ചൂടോടെ ഉപയോഗിക്കുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post