മുട്ട തിളപ്പിച്ചത്...
By : Seema Joby
വളരെ എളുപ്പത്തിൽ തയാർക്കുവാൻ പറ്റിയത്..
മുട്ട - 2
സവാള -1
ഇഞ്ചി - ഒരു ചെറിയ കഷണം
പച്ച മുളക് - 2
വെളുത്തുള്ളി -2
തക്കാളി - 1
മുളക് പൊടി - 2 ടീ സ്പൂൺ
മഞ്ഞൾ പൊടി - ഒരു നുള്ള്‌
ഉപ്പ്‌ - ആവശ്യത്തിന്
കുക്കിംഗ് ഓയിൽ - 1 സ്പൂൺ

ഉണ്ടാക്കുന്ന വിധം

ചൂടായ പാത്രത്തിൽ ഓയിൽ ഒഴിച്ച് സവാള, ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി എന്നിവ നന്നായി വഴറ്റുക. ബ്രൗൺ നിറത്തിൽ ആവുമ്പോൾ മുളക് പൊടി, മഞ്ഞൾ പൊടി എന്നിവ ഇട്ടു നന്നായി വഴറ്റി എണ്ണ തെളിയുമ്പോൾ ടൊമാറ്റോ ഇട്ടു നന്നായി വഴറ്റുക.. ശേഷം കുറച്ചു വെള്ളം ഒഴിച്ച് ഉപ്പുമിട്ട് തിളപ്പിക്കുക. നന്നായി തിളച്ചതിനു ശേഷം മുട്ട പൊട്ടിച്ചു ഒഴിക്കുക. എന്നിട്ട് ചെറിയ തീയിൽ വേവിക്കുക... ഒരു വശം വെന്തു കഴിയുമ്പോൾ പൊടിയാതെ മറിച്ചിടുക.. ആ വശവും വെന്തു കഴിയുമ്പോൾ ആവശ്യത്തിന് ചാർ ആവുമ്പോൾ തീ ഓഫ് ചെയുക.. മുട്ട തിളപ്പിച്ചത് റെഡി...

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post