പ്ലം കേക്ക്

കാൻഡീഡ് ഫ്രൂട്ട് (ടൂട്ടി ഫ്രൂട്ടി) – 2 cups
ഉണക്ക മുന്തിരി - 2 cups
കശുവണ്ടി/വാൾനട്ട് നുറുക്കിയത് - 1/2 കപ്പ്
റം – 1/4 cup

കേക്കുണ്ടാക്കുന്നതിനു ഒരാഴ്ച മുമ്പ് ഇവ മിക്സ് ചെയ്ത് വായുകടക്കാതെ അടച്ചു വയ്ക്കുക. രണ്ട്‌ ദിവസം കൂടുമ്പോൾ അതിലേയ്ക്ക് 2 tbsp റം ചേർത്ത് ഒന്നുകൂടി ഇളക്കി അടച്ചു വയ്ക്കണം.

1 കപ്പ് പൗഡേർഡ് ഷുഗറും 1 tbsp വെള്ളവും ഒരു സോസ് പാനിൽ എടുത്ത് പതുക്കെ ചൂടാക്കുക. അത് ഡാർക്ക് ബ്രൗൺ ആയി കഴിഞ്ഞാൽ അതിലേയ്ക്ക് അരക്കപ്പ് തിളയ്ക്കുന്ന വെള്ളം ഒഴിക്കുക. തിളയ്ക്കുന്ന വെള്ളമൊഴിക്കുന്നത് പച്ചവെള്ളത്തിനേക്കാൾ നല്ലതാണ്‌. കരിഞ്ഞ പഞ്ചസാരയുടെ ചൂടും വെള്ളത്തിന്റെ ചൂടും തമ്മിലുള്ള വ്യത്യാസം എത്രയും കുറഞ്ഞിരിക്കാമോ അത്രയും നന്ന്.
ഓവൻ 325 ഡിഗ്രി ഫാരൻഹൈറ്റിലേയ്ക്ക് പ്രീഹീറ്റ് ചെയ്യാൻ വയ്ക്കണം. (ഫ്രൂട്ട് കേക്കിനു ഓവന്‍ ടെമ്പറേച്ചർ മീഡിയം ആയിരിക്കണം.)

2 tsp ബേക്കിംഗ് പൗഡറും, 2 കപ്പ് മൈദയും കൂടി 3 തവണ സിഫ്റ്റ് ചെയ്യണം.

റം ചേർത്ത ഫ്രൂട്ട്സിലേയ്ക്ക് അരക്കപ്പ് മൈദ ചേർത്ത് മിക്സ് ചെയ്യുക. അങ്ങനെ ഫ്രൂട്സ് ഡ്രൈ ആവും.

സ്പൈസുകൾ:
- ജാതിക്ക - 1/4
- ഏലക്കായ - 1
- കരയാമ്പൂ - 4
- പട്ട - ചുരുളിന്റെ ഒരിഞ്ചു പൊട്ടിച്ചെടുത്തത്.
- ചുക്ക് - 1cm കഷ്ണം
എല്ലാം ചേർത്ത് മിക്സിയിൽ പൊടിക്കുക.

250 ഗ്രാം വെണ്ണയും 1 കപ്പ് പൗഡേർഡ് ഷുഗറും ചേർത്ത് നന്നായി മിക്സ് ചെയ്യുക. അതിലേയ്ക്ക് അരക്കപ്പ് സിഫ്റ്റ് ചെയ്ത മൈദയും ഒരു മുട്ടയും ചേർക്കുക. മുട്ടയും മൈദയും ചേരും വരെ മിക്സ് ചെയ്യുക. മിക്സിംഗ് അധികമാവരുത്. വീണ്ടും അരക്കപ്പ് മൈദയും ഒരു മുട്ടയും ചേർക്കുക. ഇങ്ങനെ മൊത്തം 5 മുട്ടയും മൈദയും മിക്സ് ചെയ്ത് ചേർക്കുക.

ഇതിലേയ്ക്ക് ഒരു ഓറഞ്ചിന്റെ റിന്റ്, 2 ടീസ്പൂൺ വാനില എസെൻസ് എന്നിവ ചേർത്ത് ഫോൾഡ് ചെയ്യുക. മൈദ ചേർത്ത ഫ്രൂട്സും ഇങ്ങനെ തന്നെ ഫോൾഡ് ചെയ്യുക.

ബേക്കിംഗ് പാനിൽ ചുറ്റും അല്പം വെണ്ണ തേയ്ക്കുക. അതിലേയ്ക്ക് പാർച്ച്മെന്റ് പേപ്പർ വയ്ക്കുക. അതിലേയ്ക്ക് കേക്ക് മിക്സ് ഒഴിക്കുക.

1 മണിക്കൂർ ബേക്ക് ചെയ്യാൻ വയ്ക്കുക. ബേക്കിംഗ് കഴിഞ്ഞാൽ 2-3 മണിക്കൂർ ചൂടാറാൻ വയ്ക്കുക. എന്നിട്ട് അലുമിനിയം ഫോയിലിൽ പൊതിഞ്ഞു റൂം ടെമ്പറേച്ചറിൽ എടുത്തുവയ്ക്കുക. ഈർപ്പം ശരിയായി സെറ്റ് ആവാനാണ്‌ അത്. 2-3 ദിവസം കഴിഞ്ഞ് കേക്ക് ഉപയോഗിക്കാം. ഒരാഴ്ച വരെ ഇരുന്നാലും കുഴപ്പമില്ല.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم