ചിക്കന്‍ പിരളന്‍
By: Jeeja SThampan

ചിക്കന്‍ - 1 ഇടത്തരം ചെറിയ കഷ്ണങ്ങള്‍ ആയി മുറിച്ചത്
സവാള – 2 വലുത് നീളത്തില്‍ കനം കുറച്ചു അരിഞ്ഞത് കൂടാതെ 1 വലുത് ചെറിയ കഷ്ണങ്ങള്‍ ആയി നുറുക്കിയത് 
തക്കാളി – 3 ഇടത്തരം നുറുക്കിയത്
ഇഞ്ചി – 1 ½ TBLSP(അരച്ചത്‌)
വെളുത്തുള്ളി - 1 ½ TBLSP(അരച്ചത്‌)
ചുവന്നുള്ളി – 20 എണ്ണം കഷ്ണങ്ങള്‍ ആക്കിയത്
കുരുമുളകുപൊടി - 1 ½ TBLSP
മുളകുപൊടി - 1 ½ TBLSP(കാശ്മീരി)
ഗരംമസാല - 1 TSP
പെരുംജീരകപൊടി – ¾ TSP
മഞ്ഞള്‍പൊടി - ½ TSP
വെളിച്ചെണ്ണ
ഉപ്പു
മല്ലിയില
കറിവേപ്പില
വെള്ളം – ½ കപ്പ്

ചിക്കന്‍കഷ്ണങ്ങളില്‍മഞ്ഞള്‍പൊടി,വെളുത്തുള്ളി,ഇഞ്ചി,കുരുമുളകുപൊടി,മുളകുപൊടി,ഗരംമസാല,പെരുംജീരകപൊടി,ഉപ്പു,ചുവന്നുള്ളി,ചെറുതായി നുറുക്കിയ സവാള എന്നിവ ചേര്‍ത്ത് നന്നായി തിരുമി പിടിപ്പിക്ക ഈ കൂട്ട് ഒരു ½ മണിക്കൂര്‍ എങ്കിലും മാറ്റി വെയ്ക്കുക, അതിനുശേഷം ചുവടു കട്ടിയുള്ള ഒരു പാത്രത്തില്‍ ½ കപ്പ് വെള്ളം ചേര്‍ത്ത് അടച്ചു വെച്ച് ഇടത്തരം തീയില്‍ വേവിക്കുക(ഇടയ്ക്കു ഇളക്കി കൊടുക്കണം) വെള്ളം വറ്റാരാവുമ്പോള്‍ തുറന്നു വെച്ച് ഒരു കുഴമ്പ് പരുവത്തില്‍ വറ്റിച്ചു എടുക്കുക.
വേറൊരു പാനില്‍ അല്പം കൂടുതല്‍ എണ്ണ ഒഴിച്ച് കനം കുറച്ചു അരിഞ്ഞ 2 സവാള കരുകരുപ്പായി വറുത്തു കോരി വെയ്ക്കുക അല്പം ഉപ്പും ചേര്‍ക്കാം, ശേഷം ഇതിലേക്ക്(എണ്ണ കൂടുതല്‍ ആണെങ്കില്‍ അല്പം മാറ്റം) അരിഞ്ഞ തക്കാളി,കറിവേപ്പില ചേര്‍ത്ത് വഴറ്റുക തക്കാളിനന്നായികുഴഞ്ഞുഎണ്ണ തെളിഞ്ഞാല്‍ വേവിച്ച ചിക്കന്‍ കൂട്ട് ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിച്ച് അല്‍പ നേരം ചെറിയ തീയില്‍ ഇടയ്ക്കു ഇളക്കി കൊടുത്ത ശേഷം തീ അണച്ച് വറുത്ത സവാള ചേര്‍ത്ത് ഇല്ലകിഎടുക്കുക, മല്ലിയില ഇഷ്ടമാനെകില്‍ അതും ചേര്‍ത്ത് വിളമ്പുക

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post