Chicken Curry
രുചികരമായ വ്യത്യസ്തമായ നാടൻ ചിക്കൻ കറി.
By: Lakshmi Ajith

പുതുമ നിലനിർത്തിക്കൊണ്ട് നാടൻ കറികൾ ഉണ്ടാക്കുന്നത്‌ എല്ലാവർക്കും ഇഷ്ടമാണ്. അങ്ങനെ ഒരു ചിക്കൻ കറി ഇതാ.

ചിക്കന്‍-അരക്കിലോ,
സവാള-3,
ചെറിയ ഉള്ളി-10,
ഇഞ്ചി ചെറിയ കഷണം ,
വെളുത്തുള്ളി- 10,
മുളകുപൊടി-1 സ്പൂണ്‍,
മല്ലിപ്പൊടി- 1 സ്പൂണ്‍,
മഞ്ഞള്‍- -- അര സ്പൂണ്‍,
ഗരം മസാല-1 സ്പൂണ്‍,
കുരുമുളക് പൊടി-1 സ്പൂണ്‍,
കുറച്ചു cashew (optional)
ഉപ്പ്,
വെളിച്ചെണ്ണ,
കറിവേപ്പില -ആവശ്യത്തിന്

ചിക്കന്‍ കഴുകി വൃത്തിയാക്കി മഞ്ഞള്‍പ്പൊടിയും ഉപ്പും നാരങ്ങ നീരും പുരട്ടി വയ്ക്കുക. ചെറിയ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, മുളകുപൊടി, മല്ലിപ്പൊടി, കുരുമുളക് പൊടി, മഞ്ഞള്‍പൊടി, ഗരം മസാല എന്നിവ നന്നായി അരച്ച് മാറ്റി വക്കുക. ഒരു പാത്രത്തില്‍ വെളിച്ചെണ്ണയൊഴിച്ച് സവാള വഴറ്റുക. നന്നായി വഴന്നാൽ അരച്ച് വച്ച അരപ്പ് ചേർത്ത് വീണ്ടും വഴറ്റുക. എണ്ണ തെളിഞ്ഞു വരുന്നത് വരെ വഴറ്റണം. അതിലേക്കു ചിക്കൻ കഷണങ്ങൾ ഇട്ടു വീണ്ടും നന്നായി വഴറ്റണം. ആവശ്യത്തിനു ഉപ്പു ചേർക്കുക. എന്നിട്ട് 1/2 കപ്പ്‌ വെള്ളം ഒഴിച്ച് അടച്ചു വച്ച് വേവിക്കുക. ചിക്കൻ നന്നായി വെന്താൽ കുറച്ചു ചെറിയ ഉള്ളിയും കറിവേപ്പിലയും വറുത്തിടുക. (വെണമെങ്കിൽ തേങ്ങാകൊത്തും ചേര്ക്കാം.) രുചികരമായ വ്യത്യസ്തമായ നാടൻ ചിക്കൻ കറി റെഡി.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post