ചിക്കൻ തന്തൂരി 
By : Josmi Treesa
1 Kg ചിക്കൻ ചെറിയ കഷണങ്ങൾ ആക്കി മുറിച്ചു കഴുകി വെള്ളം നന്നായി പിഴിഞ്ഞ് കളഞ്ഞു എടുക്കുക. 
8 അല്ലി വെളുത്തുള്ളി, ഒരു വലിയ കഷണം ഇഞ്ചി ( വെളുത്തുള്ളിയുടെ അതേ അളവിൽ ), 1 Tsp നിറയെ പെരുംജീരകം, 1/2 Tsp ജീരകം, കുരുമുളക് 1 Tsp ഇവ വെള്ളം ചേർക്കാതെ അരച്ചെടുക്കുക. ഇതിലേക്ക് 2 Tbsp കാശ്മീരി മുളക് പൊടി, 1/2 Tsp മഞ്ഞൾ പൊടി, 1 Tsp നിറയെ മല്ലി പൊടി, 1 Tsp ഗരം മസാല, ഒരു നാരങ്ങയുടെ നീര്, 2-3 Tbsp കട്ട തൈര്, ഉപ്പ്‌ ഇവ ചേർത്ത് നന്നയി മിക്സ്‌ ചെയ്യുക. ഇത് ചിക്കനിൽ നന്നായി പുരട്ടി 1 മണിക്കൂർ വെച്ച ശേഷം ഗ്രിൽ ചെയ്യുകയോ ഓയിലിൽ ഫ്രൈ ചെയ്തെടുക്കുകയോ ചെയ്യാം.
# നാരങ്ങാ നീരും തയിരും ചേരുന്നത് കൊണ്ട് ചിക്കനിൽ ഒട്ടും വെള്ളം പാടില്ല. Marinate ചെയ്തു വരുമ്പോൾ ഒത്തിരി വെള്ളം പോലെ ആകും.
# കൂടുതൽ സമയം marinate ചെയ്തു വെച്ചാൽ നല്ലതാണ്.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post