മുട്ട ചേര്ക്കാ്ത്ത ചോക്കലേറ്റ് കേക്ക്

ചേരുവകള്‍ 
,
1. രണ്ടു കപ്പ് മൈദ മാവ്
2. ഒരു നുള്ള് ബേക്കിംഗ് സോഡ
3. അര കപ്പ് തൈര്
4. കാല്‍ കപ്പ് തേന്‍
5. കാല്‍ കപ്പ് പൊടിച്ച പഞ്ചസാര
6. കാല്‍ കപ്പ് ഉരുക്കിയ വെണ്ണ
7. രണ്ടു ടേബിള്‍ സ്പൂണ്‍ കൊക്കോ പൗഡര്‍ (മധുരമില്ലാത്തത്)

ഐസിംഗിന്

കാഡ്ബറി ചോക്കലേറ്റ് (കൊക്കോ പൗഡര്‍, വെണ്ണ, പഞ്ചസാര എന്നിവ ചേര്ത്തും ഉപയോഗിക്കാം)
ഒരു ടേബിള്‍ സ്പൂണ്‍ പാല്‍
പൊടിച്ച ബദാം

ചേരുവകള്‍ തയ്യാറാക്കി കഴിഞ്ഞാല്‍ കേക്കുണ്ടാക്കാന്‍ തുടങ്ങാം. ഇതിനായി ആദ്യം മൈക്രോവേവ് അവന്‍ 175 ഡിഗ്രി ചൂടാക്കിയിടുക. കേക്ക് പാനിന്റെ അടിയില്‍ വെണ്ണ പുരട്ടുക.

ഒരു ബൗളില്‍ മൈദ, ബേക്കിംഗ് സോഡ, ഉരുക്കിയ വെണ്ണ, തേന്‍ എന്നിവ നല്ലപോലെ കൂട്ടിക്കലര്ത്തു ക.
കൊക്കോ പൗഡര്‍, പഞ്ചസാര, തൈര് എന്നിവ മറ്റൊരു ബൗളില്‍ കൂട്ടിച്ചേര്ക്കു ക. തൈര് നല്ലപോലെ ഉടയ്ക്കണം.
മൈദയുടെ മിശ്രിതത്തിന്റെ കൂടെ രണ്ടാമത്തെ ബൗളിലെ പഞ്ചസാര മിശ്രിതം കൂട്ടിച്ചേര്ക്ക ണം. നല്ലപോലെ ഇളക്കി മിശ്രിതം കേക്ക് പാനിലൊഴിക്കുക.

ഇത് അവ്‌നില്‍ വച്ച് ബേക്ക് ചെയ്യണം. ഏകദേശം ആറു മിനിറ്റ് ബേക്ക് ചെയ്താല്‍ മതിയാകും. ഇത് പുറത്തെടുത്ത് ചൂടാറിയ ശേഷം റെഫ്രിജറേറ്ററിലേക്ക് മാറ്റുക. അരമണിക്കുര്‍ നേരം ഇത് റെഫ്രിജറേറ്ററില്‍ സൂക്ഷിക്കണം.
അടുത്തത് ഐസിംഗ് തയ്യാറാക്കുകയാണ്. ഇതിന് ഒരു പാത്രത്തില്‍ വെള്ളം തിളപ്പിച്ച് ഒരു ബോറോസില്‍ ബൗള്‍ ഇതില്‍ വച്ച് ചൂടാക്കണം. ഇതിലേക്ക് ചോക്കലേറ്റിട്ട് ഉരുക്കിയെടുക്കണം. ഉരുകിക്കഴിഞ്ഞാല്‍ ഇതിലേക്ക് ഒരു സ്പൂണ്‍ പാലൊഴിച്ച് നല്ലപോലെ ഇളക്കിച്ചേര്ക്ക്ണം. കേക്ക് സെറ്റായിക്കഴിഞ്ഞാല്‍ പുറത്തിടുത്ത് ഈ മിശ്രിതം കേക്കിന്റെ മുകളിലൊഴിക്കാം. സ്പൂണ്‍ വച്ച് എല്ലായിടത്തും ഇത് പരത്തുക. കേക്കിന് മുകളില്‍ പൊടിച്ച ബദാം ഇടാം.

മേമ്പൊടി

ബദാം കൂടാതെ ചെറി, ഉണക്കമുന്തിരി എന്നിവയും അലങ്കാരത്തിന് ഉപയോഗിക്കാം. വറുത്ത ബദാമായാല്‍ സ്വാദേറും

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post