Duck Mappas
താറാവ് മപ്പാസ് കറി 
By : Maria John
കൂട്ടുകാരെ ഇത് പോസ്റ്റാൻ ആയി ഉണ്ടാക്കിയത് അല്ലായിരുന്നു. പിന്നെ ഒത്തിരി നാളായി എന്തെങ്കിലും പോസ്റ്റിയിട്ടു എന്ന് തോന്നി. അപ്പോൾ പഴയൻ കൊണ്ട് ഇങ്ങനെ ഒരു പോസ്റ്റ്. കറി ഫ്രിഡ്ജിൽ നിന്നും എടുത്തു ഫോട്ടോ എടുത്തത് ആണ്. അത് കൊണ്ടാണ് അധികം ചാർ തോന്നിക്കാത്ത.
Cook vs Chef 
ക്രിസ്മസിന് മോൾ താറാവ് റോസ്സ്റ് ചെയ്തു. വയർ പൊട്ടുവോളും താറാവും മറ്റു roast പച്ചക്കറികളും തിന്നു. എന്നാൽ കുറച്ചധികം താറാവ് മിച്ചം വന്നു. അതുകൊണ്ടു chef ന്റെ ഗമ ഉള്ള, chef നെ തോൽപ്പിക്കും പോലെ പാചകം ചെയ്യുന്ന എന്റെ മോളെ തോൽപിക്കാൻ ഒരു പാവം കുക്ക് മാത്രം (അല്ല അമ്മയും ആണ് കേട്ടോ) ഞാൻ ഇങ്ങനെ ഒരു ഡിഷ് ഉണ്ടാക്കി. നല്ല രുചി ആയിരുന്നു. പിന്നെ ഒരു പ്ലേറ്റ് പച്ചക്കപ്പ വേവിച്ചതും കൂടി വയറ്റിൽ ചെന്ന് കഴിഞ്ഞപ്പോൾ പോസ്റ്റാൻ ഉത്സാഹം കൂടി.

ഒരു പാനിൽ എന്ന ഒഴിച്ച് ചൂടായപ്പോൾ ഉള്ളി വെളുത്തുള്ളി ഇഞ്ചി എന്നിവ അരിഞ്ഞു വഴറ്റി. ഇതിലേക്ക് പച്ചമല്ലി, ഗരം മസാല കൂട് എന്നിവ പൊടിച്ചത് (റോയ്സ്റ് ചെയ്യാതെ പൊടിച്ചതാണ്. കാരണം flavour തീർത്തും mild ആയിരിക്കാൻ) മഞ്ഞൾ പൊടി മുളകുപൊടി എന്നിവയും കൂടി ഇട്ടു ഒരു 20 സെക്കൻഡ്‌സ് വഴറ്റി. ഇതിലേക്ക് അല്പം tomato പേസ്റ്റ് ഇട്ടു. തേങ്ങാ പാൽ (തലപ്പാൽ) ഒഴിച്ച്. ചിക്കൻ stock (റെഡിമേഡ്) ഒഴിച്ച് ചാരാക്കി. ഇതിലേക്ക് തലേദിവസത്തെ റോയ്സ്റ് ചെയ്ത് താറാവ് കഷണങ്ങൾ മുറിച്ചിട്ട്. ഒരു 20 മിനിറ്റു വേവിച്ചു.
യൂറോപ്യൻ ഫ്രണ്ട്‌സ് ചോദിച്ചപ്പം ഇതിന്റെ പേര് ഞാൻ പറഞ്ഞത് കേക്കണോ
Mashed Cassava with fresh coconut and Curried Duck in Coconut cream.
ഏതായാലും എല്ലാവര്ക്കും ഇഷ്ടായി. എനിക്കും സന്തോഷം കഴിച്ചവർക്കും സന്തോഷം. ഇനിയും വായിക്കുന്നവരുടെ കാര്യം എന്തായിരിക്കുമോ ആവോ

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post