തേൻ മിട്ടായി...
By : Bismi Sulaiman
Ingredients 
>>> ഇഡ്ലി ഉണ്ടാക്കാൻ ഉപയോഗിക്കുന്ന അരി -1Cup
>>>ഉഴുന്ന് -1/4 Cup
>>> ഓറഞ്ച് ഫുഡ്‌ കളർ
>>>എണ്ണ
>>>പഞ്ചാര 1 Cup
>>>വെള്ളം 1/4 Cup

ഉണ്ടാകുന്ന വിധം
----------------------------
കുതിർത്ത അരിയും ഉഴുന്നും ലേശം വെള്ളമൊഴിച്ച് നന്നായി അരച്ചെടുക്കുക.

അരച്ച മിശ്രിതത്തിലേക് ഒരല്പം ഓറഞ്ച് ഫുഡ്‌ കളർ ചേർത്ത് നന്നായി യോജിപ്പിക്കുക.

ഇനി നല്ല കട്ടിക്ക് പഞ്ചസാര സിറപ്പ് ഉണ്ടാക്കിയെടുക്കുക.

ശേഷം അരച്ച് വെച്ചിരിക്കുന്ന മാവ് ചെറിയ ഉരുളകളാക്കി എണ്ണയിൽ വറുത്തു കോരുക.

വറുത്ത് കോരി വെച്ചിരിക്കുന്ന crispy balls തയ്യാറാക്കി വെച്ചിരിക്കുന്ന പഞ്ചസാര ലായനിയിൽ മുക്കി വെയ്ക്കുക. സെറ്റ് ആകുമ്പോൾ എടുത്ത്‌ ഉപയോഗിക്കാം.. 

തേനൂറുന്ന തേൻ മിട്ടായി രുചിക്കുമ്പോൾ ഇത് വാങ്ങാനായി സ്കൂളിന് മുൻപിലുള്ള പെട്ടിക്കടയിലേക്ക് നാണയത്തുട്ടുകളുമായ് ഓടിയ കുട്ടിക്കാലം ഓർമ്മ വരും 😍ഫീലിംഗ് നൊസ്റ്റു 

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post