കൂൺ കുഞ്ഞുള്ളി തോരൻ 
By : Sree Harish
രുചികരമായ ഒരു കൂൺ വിഭവം ഇതാ ..
മഷ്‌റൂം വൃത്തിയാക്കി ചെറുതായി അരിഞ്ഞു അൽപ്പം വെള്ളത്തിൽ മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് 10 മിനിട്ടു വെച്ചശേഷം വെള്ളം ഡ്രൈയിൻ ചെയ്തു മാറ്റിവെക്കുക. (1/2 kg)
കുഞ്ഞുള്ളി ചെറുതായി അരിഞ്ഞത് - 15 or സവാള 2
പച്ചമുളക് അരിഞ്ഞത് -5
ഇഞ്ചി ചെറിയ കഷ്ണം വെളുത്തുള്ളി ഒരു കുടം ചെറുതായി അരിഞ്ഞത്.
തേങ്ങാപ്പീര -കാൽകപ്പ്
മഞ്ഞൾപ്പൊടി -കാൽ ടി സ്പൂൺ
മുളകുപൊടി -1 ടീസ്‌പൂൺ
മല്ലിപ്പൊടി -1 tb സ്പൂൺ
ഗരം മസാലപ്പൊടി -1 ടീസ്പൂൺ
എണ്ണ,ഉപ്പ്,തേങ്ങാക്കൊത്ത് അവശ്യത്തിന്.
തേങ്ങയിൽ പൊടികൾ ചേർത്ത് തോരന് ചതക്കും പോലെ ചതച്ചു വെക്കുക.
പാനിൽ എ്നണ്ണ ഒഴിച്ച് കടുക് വറുത്ത ശേഷം തേങ്ങാക്കൊത്തു ചേർക്കുക. ഒന്ന് വഴറ്റിയ ശേഷം ഉള്ളി, ഇഞ്ചി,വെളുത്തുള്ളി,പച്ചമുളക് എന്നിവ ചേർത്ത് ഉപ്പും മഞ്ഞളുമിട്ടു നന്നായി വഴറ്റുക.ശേഷം കൂൺ ചേർത്ത് അഞ്ചു മിനിട്ടു ഒന്ന് അടച്ചു വെക്കുക.ഇതിലേക്ക് അരപ്പു ചേർത്ത് നന്നായി ഇളക്കി കറിവേപ്പില ചേർത്ത് വാങ്ങാം.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم