ബീറ്റ്റൂട്ട് ഇല തോരൻ 
By : Maria John
ഈ തോരന്റെ ഐഡിയ കിട്ടിയത് റെസ്റ്റാറ്റാന്റിൽ കഴിച്ച ഒരു സാലഡിന്റെയും പിന്നെ എന്റെ ഫ്രണ്ട് കൊണ്ട് തന്ന സ്വന്തം പറമ്പിലെ പച്ചക്കറിക്കകളും ആണ്. സസ്യ ആഹാരത്തിൽ നിന്നും ഒരു ബാലൻസ്ഡ് ഡിഷ്. നല്ല protein rich 

കുറച്ചു ബീറ്ററൂട്ടിന്റെ ഇല കഴുകി വൃത്തി ആക്കി ചെറുതായി അരിയുക. പച്ചമുളക്, ഇഞ്ചി, ഉള്ളി എന്നിവയും അരിഞ്ഞിടുക. ഞാൻ ഉപയോഗിച്ചത് ഫോട്ടോയിൽ കാണുന്ന മുളക് ആണ്. കാരണം അതാണ് അവൾ കൊണ്ട് തന്നത്. അല്പം ചിരണ്ടിയ തേങ്ങയും മഞ്ഞളും ഉപ്പും ചേർത്ത് ഒരു ചട്ടിയിൽ നല്ലപോലെ ഇളക്കി വെച്ച് ചൂട് തീയിൽ വേവിക്കുക. ഉണങ്ങി പോവല്ലേ. ഇലകളുടെ സോഫ്റ്റ്നസ് പോവും. പിന്നെ വിറ്റമിൻസ് നഷ്ടപ്പെടും. ഉപ്പിട്ട് വേവിച്ച കടല അല്പം എണ്ണയിൽ പുറമെ നിന്നും ക്രിസ്പ് അവ്വുന്നതു വരെ വറക്കുക. എന്നിട്ടു തോരന്റെ മുകളിൽ വിതറുക. കഴിക്കുമ്പോൾ നല്ല രുചിയും texture ഉം കിട്ടും.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post