കുടംപുളിയിട്ട മത്തി കറി :)
മത്തി - 1/2 kg
കുടംപുളി - 2-3 എണ്ണം (ചൂടുവെള്ളത്തിൽ ഇട്ടു 10min വെക്കുക )
മുളക് പൊടി - 3 spoon
മഞ്ഞൾ പൊടി - 1/4 tspn
കുരുമുളകുപൊടി - 1/2 tspn
ഉള്ളി , വെളുത്തുള്ളി , ഇഞ്ചി, പച്ചമുളക് - കുരു കുരാ അരിഞ്ഞത് - 2 spoon
കറിവേപ്പില -2 തണ്ട്
ഉപ്പു - ആവശ്യത്തിന്
ഒരു ചീനിച്ചട്ടിയിൽ (മൺചട്ടി ആണ് best) ഒരു സ്പൂൺ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കുറച്ചു കടുക്, ഉലുവ ഇട്ടു പൊട്ടുമ്പോൾ ചെറുതായി അരിഞ്ഞ ഉള്ളി , വെളുത്തുള്ളി , ഇഞ്ചി, പച്ചമുളക് എല്ലാം കൂടി ഇട്ടു നന്നായി വഴറ്റുക. മൂത്തു വരുമ്പോൾ പൊടികൾ എല്ലാം ഇട്ടു പച്ചമണം മാറുമ്പോൾ കുടംപുളി വെള്ളത്തോട് കൂടി ഒഴിക്കുക . (വേണമെങ്കിൽ കൂടുതൽ വെള്ളം ചേർക്കാം . ) വെള്ളം ചൂടായി വരുമ്പോൾ മീനും 1 തണ്ട് കറിവേപ്പിലയും ആവശ്യത്തിന്
ഉപ്പും ഇട്ടു അടച്ചു വെക്കുക. ഒരു 10mins കഴിയുമ്പോൾ അടപ്പു തുറന്നു ചട്ടി ഒന്ന് ചുറ്റിക്കുക. 2mins കഴിഞ്ഞു 1/4 spoon പച്ചവെളിച്ചെണ്ണയും 1 തണ്ട് കറിവേപ്പിലയും ഇട്ടു അടച്ചു വെച്ച് stove off ചയ്യുക.
ഇനി കഴിക്കാൻ നേരം തുറന്നാൽ മതി. ഇത് ചോറിന്റെ കൂടെ Best ആണ്. കപ്പയുടെ കൂടെ Bestest,
(ഞാൻ കപ്പയുടെ കൂടെ ആയതുകൊണ്ട് ഇത്തിരി വെള്ളം കൂട്ടി എടുത്തു. )

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post