ചേമ്പ് കോരിക്കൂട്ടാൻ
By: Sree Harish

കഞ്ഞിക്കു കൂട്ടാൻ പറ്റിയ നല്ലൊരു കറിയാണിത്.ഞാൻ ചെറിയ ചേമ്പാണ് ഉപയോഗിച്ചിരിക്കുന്നത്.8-10എടുത്തു.രണ്ടായി കട്ട്‌ ചെയ്തിട്ട് അൽപ്പം മഞ്ഞൾപ്പൊടിയും ഉപ്പും ½ ടിസ്പൂൺ മുളകുപൊടിയും ആവശ്യത്തിനു വെള്ളവും ചേർത്ത് വേവിച്ചു.ഇതിലേക്ക് അരമുറി തേങ്ങ തിരുങ്ങിയതിൽ രണ്ടു ചുവന്നുള്ളിയും 1/ 2 ടി സ്പൂൺ വീതം ജീരകവും,മഞ്ഞൾപ്പൊടിയും മുളകുപൊടിയും ചേർത്ത് നന്നായി അരച്ച അരപ്പും ചേർത്ത് ഒന്ന് ചൂടാക്കി,രണ്ടു സ്പൂൺ തൈരും കൂടി ചേർത്ത് വെളിച്ചെണ്ണയിൽ കടുകുവറുത്തു താളിച്ചു. ചുവന്നുള്ളിക്ക് പകരം വെളുത്തുള്ളി വേണമെങ്കിൽ ചേർക്കാം ഇഷ്ട്ടാനുസരണം മുളക്പൊടി കൂടുതൽ ചേർക്കാം. ഞാൻ കുറച്ചേ ചേർത്തുള്ളൂ.കാരണം നല്ല എരിവുള്ള കടുകുമാങ്ങ ഇവിടെയുണ്ട് കൂട്ടുകാരെ

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم