പച്ചമാങ്ങാ ഇഞ്ചി ചമ്മന്തി
By : Sree Harish
പച്ചമാങ്ങയുടെ പുളിയും ഇഞ്ചിയുടെയും കറിവേപ്പിലയുടെയും രുചിയും മണവും പച്ചമുളകിന്റെ എരിവുമുള്ള രസ്യൻ ചമ്മന്തി!! 
തേങ്ങാ ചിരകിയത് - അര മുറി 
മാങ്ങാ ഒരു വലിയ കഷ്ണം 
ഇഞ്ചി ചെറിയ കഷ്ണം
ചെറിയ ഉള്ളി-3
പച്ചമുളക് -3
മുളകുപൊടി -1 സ്പൂൺ
കറിവേപ്പില
ചെറിയ കഷ്ണങ്ങളാക്കിയ മാങ്ങയും ഇഞ്ചിയും പച്ചമുളകും കുഞ്ഞുള്ളിയും ആദ്യം ചതച്ചെടുക്കുക. ഇതിലേക്ക് തേങ്ങാപ്പീരയും മുളക് പൊടിയും ചേർത്ത് തരിയായി അരച്ചെടുക്കാം. ആവശ്യത്തിന് ഉപ്പുംകറിവേപ്പിലയും ചേർത്ത് കൈകൊണ്ടു നന്നായി മിക്സ് ചെയ്‌തെടുക്കാം. രുചിയുള്ള ഇഞ്ചി മാങ്ങാ ചമ്മന്തി!

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post