ചിക്കന്‍ ചുക്ക
By: Josmi Treesa

ചിക്കന്‍ 1/2 kg( ചെറിയ കഷണങ്ങള്‍ ) ഇതിലേക്ക് മുളക്പൊടി , കുരുമുളക് പൊടി ( 1tsp) , മല്ലി പൊടി( 2 tsp) , മഞ്ഞള്‍പൊടി, ഗരം മസാല പൊടി, ഇഞ്ചി വെളുത്തുള്ളി ചതച്ചത് 1(tbsp) , പുധിന ഇല അരിഞ്ഞത് ( 1 tbsp) , കട്ടിതയിര് ( 1tbsp) , ഉപ്പ് ഇവ ചേര്‍ത്ത് നന്നായി മിക്സ്‌ ചെയ്തു 1 hr വെക്കുക.

കുറച്ചു വെള്ളം (1/4 കപ്പ്‌ )ചേര്‍ത്ത്കുക്കെറില്‍ വേവിച്ചെടുക്കുക. 2 വിസില്‍ മതി. രണ്ടാമത്തെ വിസില്‍ വരുമ്പോഴേ ഓഫ്‌ ചെയ്തോണം.

ഒരു പാന്‍ ചൂടാക്കി കുറച്ചു ഓയില്‍ ഒഴിക്കുക. ഇതിലേക്ക് ഒരു ചെറിയ കഷണം പട്ട, 2ഗ്രാമ്പൂ, 2ഏലക്ക, 1/2 tsp പെരുംജീരകം,വയനഇല ചേര്‍ത്ത് മൂത്ത് വരുമ്പോള്‍ 1/2 കപ്പ്‌ ചുവന്നുള്ളി അരിഞ്ഞതും കുറച്ചുകറി വേപ്പിലയും ചേര്‍ത്ത് ചുവക്കെ മൂപ്പിക്കുക.

1/2 tsp നല്ല ജീരകം ചതച്ചതും ചേര്‍ക്കുക. ഇതിലേക്ക് വേവിച്ച ചിക്കന്‍ ചേര്‍ത്ത് തീ കൂടിവെച്ച് വെള്ളം വറ്റിച്ചെടുക്കുക. പിന്നെ ഒരു മീഡിയം തീയില്‍ വെച്ച് ആ ഫോട്ടോയില്‍ കാണുന്ന പോലെ മൊരിയിച്ചു എടുക്കുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post