ഒരു സ്പെഷ്യൽ ഗോബി മഞ്ചൂരിയൻ
By : Sini Suneesh
വീട്ടിലുണ്ടാക്കുന്ന ഗോബി മഞ്ചൂരിയന് റെസ്റ്റോറന്റ് ടേസ്റ്റ് ഉണ്ടാവാൻ ഞാൻ ഒരു സൂത്രപ്പണി ചെയ്തു. ഇച്ഛിരെ instant vegetable soup ചേർത്തു. Sooopper ആയിരുന്നു. ശരിക്കും റെസ്റ്റോറന്റ് ഗോബി തന്നെ.

ഉണ്ടാക്കുന്ന വിധം

കോളി ഫ്ളവർ ഇതളുകളായി അടര്‍ത്തിയത് -1 ചെറുത്
സവാള ചതുര കഷണങ്ങളായി മുറിച്ചത് -2
പച്ചമുളക് വട്ടത്തില്‍ അരിഞ്ഞത് -6
വെളുത്തുളളി ചെറുതായി
നുറുക്കിയത് -2 ടേബിള്‍സ്പൂണ്‍
ഇഞ്ചി ചെറുതായി അരിഞ്ഞത് -1പീസ്
കാപ്സിക്കം ചതുരമായി മുറിച്ചത് - 1
കോണ്‍ ഫ്ളവര്‍ -കാല്‍ കപ്പ്
മൈദ -കാല്‍ കപ്പ്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - ½ ടീസ്പൂൺ
സോയ സോസ് - 2 ടീസ്പൂണ്‍
റ്റൊമാറ്റോ സോസ് -2 ടീസ്പൂണ്‍
കാശ്മീരി മുളക് പൊടി -2 ടേബിള്‍സ്പൂണ്‍
കുരുമുളക് പൊടി -1 സ്പൂണ്‍
ഉപ്പ് , എണ്ണ -ആവശ്യത്തിന്
Instant vegetable soup - 4 tspn
മല്ലിയില - 4 തണ്ട്

തയാറാക്കുന്ന വിധം
കോണ്‍ ഫ്ളവര്‍ , മൈദ, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഉപ്പ് ഇവ പാകത്തിന് വെളളം ചേര്‍ത്ത് അധികം കട്ടിയില്‍ അല്ലാതെ കലക്കണം . അധികം ലൂസ് ആകാനും പാടില്ല. കോളി ഫ്ളവര്‍ ഈ കൂട്ടില്‍ മുക്കി തിളച്ച എണ്ണയില്‍ വറുത്ത് കോരുക .അധികം നിറം മാറരുത് .
ഒരു പാത്രത്തിൽ സൂപ്പ് പൊടി ഇട്ട് ഒരു ഗ്ലാസ്സ് വെള്ളം ചേർത്ത് തിളപ്പിക്കുക. രണ്ടുമൂന്ന് മിനുറ്റ് തിളപ്പിച്ചാൽ മതി.
ഒരു പാനില്‍ എണ്ണ ഒഴിച്ച് ചൂടാക്കി സവാള പച്ചമുളക് ഇഞ്ചി വെളുത്തുളളി വഴറ്റുക . കാപ്സിക്കവും ചേര്‍ത്ത് വഴറ്റുക .പച്ച ചുവ മാറിയാല്‍ മതി .ശേഷം സോയ സോസ് ചേര്‍ക്കാം .കൂടെ മുളക് പൊടി ചേര്‍ത്ത് വഴറ്റുക .ഇതില്‍ കുരുമുളക് പൊടി ഉപ്പ് ചേര്‍ത്ത് ഇളക്കുക. ശേഷം വറുത്ത് വെച്ചിരിക്കുന്ന കോളി ഫ്ളവറും റ്റൊമാറ്റോ സോസും ഇതിലേക്ക് ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിച്ച് ചൂടോടെ സൂപ്പ് ഇതിലേക്ക് ചേർത്ത് നന്നായി ഇളക്കി ഇറക്കി വെച്ച് മല്ലിയില വിതറി വിളമ്പാം.

( കളറിന് ഞാൻ ഇച്ഛിരെ ബീറ്റ്‌റൂട്ട് നീര് ഒഴിച്ചു )

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post