മക്രോണിവിത്ത് ചിക്കൻ ക്യൂബ്
By : Sanitha Sebastian
ചേരുവകൾ
മക്രോണി - 1 കപ്പ്
സവാള - 1
പച്ചമുളക് - 3 എണ്ണം
ഇഞ്ചി പേസ്റ്റ് - കുറച്ച്
വെളുത്തുള്ളി പേസ്റ്റ് - കുറച്ച്
തക്കാളി - 1
ചിക്കൻ ക്യൂബ്(മാഗ്ഗി) - 1
ടൊമാറ്റോ സോസ് - കുറച്ച്
തേങ്ങാപ്പാൽ - 1 കപ്പ്
ഉപ്പ്
എണ്ണ
മല്ലിയില
ഉണ്ടാക്കുന്ന വിധം
വെള്ളം കുറച്ച് എണ്ണയും ഉപ്പും ചേർത്ത് തിളപ്പിക്കുക, വെള്ളം തിളച്ചു കഴിയുമ്പോൾ മക്രോണി വെള്ളത്തിലേയ്ക്കിട്ട് പത്തു മിനിട്ട് തിളപ്പിക്കുക. പത്തു മിനിട്ട് കഴിയുമ്പോൾ വെള്ളം ഊറ്റിക്കളയുക, കുറച്ച് തണുത്ത വെള്ളം മക്രോണിയിലേയ്ക്കൊഴിക്കുക. പരസ്പരം ഒട്ടാതെ ഇരിക്കാൻ കുറച്ച് എണ്ണ മക്രോണിയിലേയ്ക്ക് ഒഴിക്കുക.
സവാളയും പച്ചമുളകും വെളുത്തുള്ളി ഇഞ്ചി പേസ്റ്റുo കുറച്ച് ഉപ്പും ചേർത്ത്നന്നായി എണ്ണയിൽ വഴറ്റുക. നന്നായി വാടുമ്പോൾ അതിലേയ്ക്ക് തക്കാളി ചേർക്കുക ,എണ്ണതെളിയുന്നതുവരെ വഴറ്റുക അതിലേയ്ക്ക് ചിക്കൻ ക്യൂബ് ചേർക്കുക.തേങ്ങാപ്പാലും, മക്രോണിയും ചേർത്ത് നന്നായി മിക്സ് ചെയ്യുക .ടൊമാറ്റോ സോസ് ഒഴിച്ച് കഴിക്കാം

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes