കുറച്ചായി ഇങ്ങോട്ടു വന്നിട്ട്.. ഇന്നെന്തായാലും ഒരു മാങ്ങാ അച്ചാറിടാം അല്ലിയോ?? 
By : Sherin Reji
നല്ല പുളിയുള്ള രണ്ടു വലിയ മാങ്ങ തൊലി ചെറുതായൊന്നു ചെത്തി ചെറിയ ചതുരകഷ്ണങ്ങൾ ആക്കിയെടുത്തു... 

2 ടേബിൾ സ്പൂൺ മുളകുപൊടി, 1/4 ടീ സ്പൂൺ മഞ്ഞൾപൊടി , കായപ്പൊടി 1/4 സ്പൂൺ വിനാഗിരി ചേർത്ത് കുഴച്ചെടുത്തു.. 

വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ചു എട്ടു പത്തു വെളുത്തുള്ളി ചതച്ചത് , ഒരു കഷ്ണം ഇഞ്ചി കൊത്തി അരിഞ്ഞത് ചേർത്ത് ഒന്ന് വഴറ്റി.. രണ്ടു തണ്ട് കറി വേപ്പില ഒന്ന് ഞെരടി ഇട്ടു..

പച്ച മണം മാറുമ്പോൾ കുഴച്ചു വച്ച അരപ്പ് ഉപ്പ് ചേർത്ത് വഴറ്റി.. മാങ്ങയിട്ടു നന്നായി ഇളക്കി യോജിപ്പിച്ചു.. പുളി പോരെങ്കിൽ കുറച്ചു കൂടെ വിനാഗിരി ചേർക്കാം... കൂടെ 1 ടീ സ്പൂൺ കടുക് വറുത്തു തരു തരുപ്പായി പൊടിച്ചതും..

1 മിനുട്ട് ഒന്ന് ഇളക്കി 1/4 സ്പൂൺ ഉലുവാ വറുത്തു പൊടിച്ചതും ചേർത്ത് നന്നായി വീണ്ടും ഇളക്കിയെടുത്തു...
അധികം നാൾ കേടാവാതെ ഇരിക്കണമെങ്കിൽ നല്ലെണ്ണയിൽ ഉണ്ടാക്കിക്കോളൂ... 

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم