രുചിയേറും കറി പൗഡറുകൾ വീട്ടിലുണ്ടാക്കാം .
By : Sukumaran Nair
ശുദ്ധവായു , ശുദ്ധജലം ഇവ പോലെ തന്നെഅത്യാവശ്യമാണ് ശുദ്ധമായ ഗുണമേന്മയുള്ളആഹാരവും . മായമില്ലാത്ത ഗുണമേന്മയുള്ള ഒരുആഹാരവും ഇപ്പോൾ വിപണിയിൽ ലഭ്യമല്ല എന്ന് ഇടയ്ക്കിടെ പരാതി പറയുമ്പോൾ ഒന്നു ചിന്തിക്കുക . ഗുണമേന്മയുള്ള ഭക്ഷണം ലഭിക്കാൻ നമ്മൾ തന്നെ മനസ്സു വച്ചേ പറ്റൂ .അതിന്റെ ആദ്യ മാറ്റം വീട്ടിൽ തന്നെ തുടങ്ങണം. വീട്ടമ്മമാർ ഗുണമേന്മയുള്ള ഭക്ഷണം എങ്ങനെ നിർമ്മിക്കാം എന്നു ചിന്തിച്ചു തുടങ്ങണം . അടുക്കള തോട്ടത്തിൽ പച്ചക്കറിനട്ടുവളർത്തി , രാസവസ്തുകളും അപകടകരമായ കിടാനാശിനികളും കലരാത്ത പച്ചക്കറികൾ വീട്ടിലുണ്ടാക്കുന്നതു പോലെ മായമില്ലാത്ത കറി പൗഡറുകളും വീട്ടിൽ തന്നെ നിർമ്മിക്കാം .

മുളകുപൊടി

സ്വാദൂറും പല ഭക്ഷണവിഭങ്ങൾക്കും അതിന്റെ തനതായ രുചി പകരുന്നത് അതിൽ ചേർത്തിട്ടുള്ള സുഗന്ധദ്രവ്യങ്ങളാണ് . ഇതിൽ തന്നെ ചുകന്ന നിറത്തിലുള്ള മുളകുപൊടിയാണ് പല വ്യത്യസ്ത വിഭവങ്ങളേയും പ്രഫമദ്യഷ്ടിയിൽ തന്നെ ആകർഷണീയമാക്കുന്നത് .
പലചരക്കുകടയിൽ നിന്നും വാങ്ങി നേരെ മില്ലിൽ മുളകുപൊടിക്കുന്ന പ്രവണതയാണ് ഇന്നു കാണുന്നത്. ഈ രീതി ശരിയല്ല. ഗുണമേന്മയുള്ള മുളക് വാങ്ങി , നനവുള്ള ഒരു കോട്ടൻ തുണികൊണ്ട് തുടച്ച് , കല്ലുകളും,മറ്റു വസ്തുകളും , കേടുവന്നതുമായ മുളകുകൾ എന്നിവ മാറ്റുക . തുടർന്ന് മുന്ന് നാല് ദിവസം നല്ല വെയിലത്തു ഉണക്കുക . ശേഷം മില്ലിലോ , മിക്സിയിലോ നന്നായി പൊടിച്ചെടുക്കുക. പൊടി ച്ചെടുത്തത് ഒരു ബ്രൗൺ പേപ്പറിൽ നിരത്തി ചൂടാറിയ ശേഷം സിപ്പ് ലോക്ക് കവറുകളിലാക്കി
ഫ്രിഡ്ജിൽ സൂക്ഷിക്കുക ,ആവിശാനുസരണം എടുത്ത് ഉപയോഗിക്കുക .

നിങ്ങൾക്ക് അറിയമോ ....?
മുളകിന്റെ ഏഷ്യയിലെ തന്നെ ഏറ്റ
വും വലിയ മാർക്കറ്റാണ് ആന്ധ്രപ്രദേശിലെ ഗുണ്ടൂർ .
വണ്ടർ ഹോട്ടാണ് ഏറ്റവും എരിവ് കൂടിയ ഇനം .
മുളകിന്റെ തൊലിയിൽ അടങ്ങിയിരിക്കുന്ന
കാഫാ സാന്തിൻ (capasanthin ) എന്ന ഘടകമാണ് അതിന്റെ സ്വഭാവികമായ ചുകപ്പു നിറം പകരുന്നത്
മോശമായ രീതിയിൽ ഉണക്കപ്പെടുകയും സൂക്ഷിപ്പെടുകയും ചെയ്യുന്ന വറ്റൽമുളകിൽ
അഫ്ലേ ടോക്സിൻ എന്ന ശാസ്ത്രിയ നാമമുള്ള പൂപ്പൽ ഉണ്ടാകും അത് നമ്മുടെ ശരീരത്തിന് അത്ര നല്ലതല്ല .
വറ്റൽമുളകിന്റെ ഉപയോഗം ആദ്യമായി ഇന്ത്യയിൽ പ്രചരിപ്പിച്ചത് പോർട്ടുഗീസുകാരാണ്.
വറ്റൽ മുളകിനെ പണ്ട് കപ്പൽ മുളക് എന്ന് അറിയപ്പെട്ടിരുന്നു .
5 - 7 സെ .മീ വരെ നീളവും, നല്ല തൊലിക്കനവും, കടും ചുവപ്പ് നിറവും ആണ് നല്ല വറ്റൽ മുളകിന്റെ മുഖമുദ്രകൾ .

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post