ഡേറ്റ്സ് & നട്സ് റോൾ
By : Angel Louis
വളരെ രുചികരവും ഹെൽത്തിയും ആയ ഒരു സ്നാക് ആണ്
400 g ഇന്തപ്പഴം മിക്സിയിൽ ഒന്ന് ക്രഷ് ചെയ്തത് എടുക്കുക.. ബദാം, കശുവണ്ടി, പിസ്താ, വാൾനട്ട് എന്നിവ 50 g വീതം എടുത്ത് ചെറുതായി നുറുക്കി എടുക്കുക.. ഒരുപാൻ ചൂടാക്കി നുറുക്കി വച്ചിരിക്കുന്ന നട്ട്സ് ചെറുതീയിൽ 2 മിനിറ്റ് വറുത്ത് എടുക്കുക ,,, ഇത് പാനിൽ നിന്ന് മാറ്റിയ ശേഷം 2 ടിസ്പൂൺ നെയ് ഒഴിച്ച് ചൂടാക്കി 2tblspn കസ്കസ് ഇട്ട് 1 മിനിറ്റ് റോസ്റ്റ് ചെയുക ഇതിലേയ്ക്ക് ക്രഷ് ചെയിത് വച്ച ഇന്തപ്പഴം ഇട്ട് ഒരു 4 മിനിറ്റ് റോസ്റ്റ് ചെയ്യുക ശേഷം 1/2 tspn ജാതിക്കാ പൊടിച്ചതും , നട്സും കൂടി ചേർത്ത് നന്നായി മിക്സ് ചെയ്ത തീ ഓഫാക്കി ചൂടാറാൻ വയ്ക്കുക ... തണുത്ത ശേഷം നന്നായി ഇളക്കി റോൾസ് ആക്കി എടുക്കുക ഇത് 1 tblspn വെളുത്ത എള്ള് ഒരു പരന്ന പാത്രത്തിൽ ഇട്ട് അതിൽ ഒന്ന് ഉരുട്ടി എടുക്കുക.. ഈ റോൾസ് ഒരു ഫോയിൽ പേപ്പറിൽ പൊതിഞ്ഞ് 2hrട ഫ്രിഡ്ജിൽ വച്ച ശേഷം എടുത്ത് മുറിച്ച് എടുക്കാം

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post