പ്ലേറ്റ് ഇഡ്‌ഡലിയും തക്കാളി ചട്ണിയും ( plate idli ,onion tomato chutney )
By : Sharna Lateef
ഹായ് ഫ്രെണ്ട്സ് ...നിങ്ങൾ പ്ലേറ്റ് ഇഡ്‌ഡലി ഉണ്ടാകാറുണ്ടോ ..സംശയിക്കേണ്ട ..നമ്മുടെ സാധാരണ ഇഡ്ഡലി മാവു തന്നെ ..ഒരു സ്റ്റീൽ പാത്രത്തിൽ നല്ലെണ്ണ തടവിയ ശേഷം കുറച്ചു കൂടുതൽ മാവൊഴിച്ചു ആവി കേറ്റി വേവിച്ചു എടുക്കുന്നതാണ് . തണുത്ത ശേഷം ഇഷ്ട്ടമുള്ള ആകൃതിയിൽ മുറിച്ചു എടുക്കാം .സാദാ ഇഡ്ഡലിയെക്കാൾ കുറച്ചു കൂടി സോഫ്റ്റ് ആയിരിക്കും ( soft and spongy ) .
മൂന്നു കപ്പ് പച്ചരി + ഒരു കപ്പ് ഉഴുന്ന്
+ ഒരു സ്പൂൺ ഉലുവ + അര കപ്പ് ചോറോ അല്ലെങ്കിൽ വെള്ള അവലോ ചേർത്ത് അരക്കാം .

സവോള തക്കാളി ചട്ണി

തക്കാളി - ൨2
സവോള - 1൧ വലുത്
വറ്റൽമുളക് - ൬6 എണ്ണം
വെളുത്തുള്ളി - ൩3 അല്ലി
കറി വേപ്പില
എണ്ണ
ഒരു പാനിൽ ൨2 സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാവുമ്പോൾ വറ്റൽ മുളക് ചേർത്ത് വഴറ്റി മാറ്റി വെക്കുക .ആ എണ്ണയിൽ തന്നെ അരിഞ്ഞ സവോള ,വെളുത്തുള്ളി ചേർത്ത് വഴറ്റിയ ശേഷം തക്കാളി ചേർത്ത് നന്നായി വേവിക്കണം .ഉപ്പു ചേർക്കുക .തണുത്ത ശേഷം വറ്റൽമുളക് കൂടി ചേർത്ത് മിക്സിയിൽ നന്നായി അരച്ചെടുക്കാം .(പുളി കൂടുതൽ വേണമെന്നുള്ളവർക്ക് വാളൻപുളി
ചേർക്കാവുന്നതാണ് .)
ആവശ്യമെങ്കിൽ കടുക് ,കറി വേപ്പില താളിക്കാം .ഈ ചട്ണി ഇഡ്‌ഡലിക് മാത്രമല്ല ചപ്പാത്തിക്കും ,ചോറിനുമൊക്കെ നല്ലതാണു .വറ്റല്മുളകിനു പകരം മുളകുപൊടിയും ചേർക്കാം . എല്ലാവരും ട്രൈ ചെയ്തു നോക്കൂ

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post