നീർദോശ.😎
By : Arathy
കേരളോം നൊസ്റ്റാൾജിയേം ഒക്കെ വിട്ട് രാവിലെ കർണ്ണാടക മാഗ്ളൂർ ഭാഗത്തേക്ക് എത്തി നോക്കീട്ട് വന്നേയുള്ളൂ...
കൂടെ തേങ്ങാച്ചമ്മന്തീം😎
നല്ല പച്ചരി- രണ്ടു ഗ്ളാസ്
തേങ്ങ തിരുമ്മയിത്-കാൽമുറി
ഒരു നാലുമണിക്കൂർ കുതിർത്ത പച്ചരി തേങ്ങയും ചേർത്ത് നന്നായി അരച്ചെടുക്കുക. കൂടുതൽ വെള്ളത്തിൽ തന്നെ ആയിക്കോട്ടെ..തീരെ കട്ടി പാടില്ല. വെള്ളം എന്നു പറഞ്ഞാൽ വെളുത്ത പച്ചവെള്ളം പോലെ തന്നെയിരിക്കണം. ഒഴിച്ചാൽ ശ്ശ്ർ എന്ന് ഒഴുകി പോരണം. അങ്ങനെ ഉണ്ടാക്കിയ മാവ് പാകത്തിന് ഉപ്പും ചേർത്ത് ഒരു മണിക്കൂർ മാറ്റി വച്ചതിനു ശേഷം ഒരു നോൺസ്റ്റിക് പാൻ നന്നായി ചൂടായതിനു ശേഷം തവി കൊണ്ട് വേഗത്തിൽ വട്ടത്തിൽ അങ്ങ് ഒഴിച്ച് പാൻ മുഴുവനും ആക്കുക.(പരത്താൻ നിൽക്കണ്ട).
അതിനുശേഷം വശങ്ങളിൽ വേണേൽ അൽപ്പം എണ്ണ തൂവികൊടുക്കുക. ഒരു മൂടി വച്ച് അടച്ച് വച്ച് വേവിക്കുക.മറിച്ചിടണ്ട. പാനിൽ വച്ച് തന്നെ മടക്കി നാലാക്കി പാത്രത്തിലേക്ക് മാറ്റി ചൂടോടെ തന്നെ തേങ്ങാച്ചമ്മന്തീം കൂട്ടിക്കഴിക്കുക.. ഒരു വ്യത്യസ്ത രുചിക്ക് ഞാൻ ഗ്യാരന്റി.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes