ഓറഞ്ച് & ക്യാരറ്റ് എഗ്ഗ്ലെസ് പാൻ കേക്ക്
By : Angel Louis
മൈദ 2 കപ്പ്
ബേക്കിംഗ് പൗഡർ 1 1/2 tspn
ബേക്കിംഗ് സോഢ 1/4 tspn
ഉപ്പ് 2 നുള്ള് ( ഇതെല്ലാം ഒന്നാക്കിഇടഞ്ഞ് വയ്ക്കുക )
പഞ്ചസാര പൊടിച്ചത് 1 to 1 1/2 കപ്പ്
ഓറഞ്ച് ജ്യൂസ് 1/2 cup
കാരറ്റ് 1 ചുരണ്ടിയത് (മീഡിയം സൈസ് )
ബട്ടർ 75 g
തയിർ 1 cup (പുളി ഇല്ലാത്തത്)
ഓറഞ്ച് സെസ്റ്റ് 2tspn
വനില എസൻസ് 1 tspn

ആദ്യം ഒരു ദോശ കല്ല് ചെറുതീയിൽ ചൂടാക്കാൻ വയ്ക്കുക. ബാറ്റർ റെഡി ആകുമ്പോഴേക്കും ചൂടായാൽ മതി

ബട്ടറും പഞ്ചസാരയും ചേർത്ത് നന്നായി ബീറ്റ് ചെയ്യുക ഇതിലേയക്ക്, തയിർ, ഓറഞ്ച് ജ്യൂസ്, ഓറഞ്ചിന്റെ തൊലി ചുരണ്ടിയത്, വനില എസൻസും കൂടി ചേർത്ത് സമൂത്തായി കലക്കി എടുക്കുക ..ഇതിലേയക്ക് മൈദ ഇടഞ്ഞ് വച്ചത് കുറേശ്ശേ യായി ഇട്ട് ഇളക്കുക,, കൂടെ ക്യാരറ്റും കൂടി ചേർത്ത് പതിയെ ഇളക്കി യോജിപ്പിച്ച് എടുക്കുക.. ഇനി ഒരു നോൺ സ്റ്റിക്ക് പാനിൽ ബട്ടർ തടവി ബാറ്റർ ഇതില്ലേക്ക് ഒഴിച്ച് ഫോയിൽ പേപ്പർ കൊണ്ട് കവർ ചെയിത് ചൂടായ ദോശ കല്ലിന്റെ മുകളിൽ വച്ച് ചെറുതീയിൽ വേവിച്ച് എടുക്കാം ... 15 to 20 minits കൊണ്ട് ready ആകും

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post