മില്‍ക്ക് പേട
By : Sunayana Sayanora
ബട്ടർ: 2 ടേബിൾ സ്പൂൺ
മില്‍ക്ക് മെയ്ഡ്: 150 ഗ്രാം
പഞ്ചസാര: 1 ടേബിൾ സ്‌പൂൺ
ഏലയ്ക്കാ പൊടി: ¼ സ്പൂൺ
പാല്‍: 1 കപ്പ്
കസ്റ്റാർഡ് പൗഡർ : 50 ഗ്രാം
നെയ്യ്: 50 ഗ്രാം
ചോക്ലേറ്റ്

ഒരു പാനില്‍ ബട്ടർ ഇട്ട് ഉരുകുമ്പോള്‍ 150 ഗ്രാം മില്‍ക്ക് മെയ്ഡ് ചേര്‍ത്ത് ചെറുതീയില്‍ നന്നായി ഇളക്കികൊടുക്കുക. അതിലേക്ക് പഞ്ചസാരയും ഏലക്കയും ചേര്‍ക്കുക. ഇനി അതിലേക്ക് പാല്‍ ചേര്‍ത്ത് കട്ട പിടിക്കാതെ ഇളക്കി കൊടുക്കുക. ഏകദേശം ചപ്പാത്തി മാവിന്‍റെ പരുവത്തില്‍ വാങ്ങി ചൂടാറുമ്പോള്‍ കൈയ്യില്‍ അല്പം നെയ്യ് പുരട്ടി ഇഷ്ടമുള്ള ആകൃതിയിൽ നടുക്ക് ഒന്ന് പ്രസ് ചെയ്ത് ബദാം, പിസ്ത അല്ലെങ്കിൽ ചോക്ലേറ്റ് ഇവയില്‍ ഏതെങ്കിലും വയ്ക്കാം.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post