ഞാൻ ഇന്ന് ഇഡ്ഡലി അപ്പവും മുട്ടകറിയും ആണ് കൊണ്ടുവന്നത് നിങ്ങൾ കരുതും അത് എന്താണെന്ന് രാവിലെ അപ്പം ചുടാനാണെങ്കിൽ വൈകിട്ട് മാവ് തയാറാക്കണം 4 മണിയ്ക്കൂർ കുതിർത്ത അരി ( 1/2 കിലോ )യും ഒരുതവി ചോറും ചേർത്ത് അരയക്കുക 1/4 സ്പൂൺ ഈസ്റ്റും 1 സ്ഫൂൺ പഞ്ചസാരയും കുറച്ചു വെള്ളത്തിൽ കലക്കി പൊങ്ങാൻ വെയ്ക്കുക പൊങ്ങിയാൽ ഉടൻ അത് അരച്ച മാവിൽ ചേർത്ത് കലക്കി എയർ ടയിറ്റായ പാത്റത്തിൽ അടച്ചു വെക്കുക. ചെറിയ ഒരു തേങ്ങായും 4 ഏലയ്കകായും കൂടി അരച്ച് അപ്പം ചുടുന്നതിന് രണ്ടു മണിയ്ക്കൂർ മുൻപ് മാവിൽചേർക്കുക മധുരം ആവശൃത്തിന് ചേർക്കുക ഒരുനുള്ള് ഉപ്പ് ഇടുക( തേങ്ങാ രാവിലെ ചേർക്കുന്നത് പുളിയ്ക്കാതിരിയ്ക്കാനാണ് , രാവിലേ ചേർക്കേണ്ട തേങ്ങാ നേരത്തേ അരച്ചു ഫ്റിഡ്ജിൽ വെച്ചാലും മതി ) ഈമാവുപയോഗിച്ച് പാലപ്പം വെള്ളയപ്പം കിണ്ണനപ്പം ഇഡ്ഡലിയപ്പം ഇഷ്ടം അനുസരിച്ച് ഉണ്ടാക്കാം
മുട്ട പുഴുങ്ങി പൊളിച്ചത്.തേങ്ങാ മുളക് മല്ലി മഞ്ഞൾഗരംമസാലഎന്നീപൊടികളും ഒരു ചെറിയകഷണം ഇഞ്ചിയും കൂടി അരച്ച് എടുക്കുക
സാവാള കൊച്ചുഉള്ളി പച്ചമുളക് തക്കാളി എന്നിവ വഴറ്റുക അതിൽ തേങ്ങാ കൂട്ടും ഉപ്പും ചേർത്ത് തിളയ്ക്കുമ്പോൾ മുട്ടചേർത്ത് കുറുകുമ്പോൾ കറിവേപ്പില ചേർക്കുക ....എങ്ങനെഉണ്ട്.....കൊള്ളാമോ.

By : Vijayalekshmi Unnithan

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post