കുക്കർ നെയ്ച്ചോറും ,ചിക്കൻ stew വും 
By : Sakhina Prakash
പെട്ടന്ന് വിരുന്നുകാർ വന്നാൽ കുറച്ചു ചിക്കനും ,ബിരിയാണി അരിയും ഉണ്ടെങ്കിൽ വളരെ പെട്ടന്നു ഉണ്ടാകാം. അവർക്കു നല്ല ഫുഡും കൊടുക്കാം നമ്മുക്കു അത്ര പണിയും ഇല്ല (പിന്നെ പാത്രം കഴുകാൻ മടി ഉള്ളവർക്കും. കാരണം ചിലർ പാചകം ഇഷ്ടപ്പെടാത്തത് പാത്രം കഴുകാൻ മടി കാരണം ആണ് അവർക്കും ഇത് ഒരു എളുപ്പം ആണ് ഒരു കുക്കർ ഉപയോഗിച്ചാൽ മതിയാകും). തേങ്ങാപാൽ കൊണ്ടും അല്ലെങ്കിൽ അരച്ച തേങ്ങാ കൊണ്ടും ഉണ്ടാക്കാം

കുക്കറിൽ ചിക്കൻ കറി കഷ്ണം, ഉരുളക്കിഴങ്ങു , സവാള ,ഇഞ്ചി ,തക്കാളി,കുരുമുളക് പൊടി, പച്ചമുളക് (കുറച്ചു അതികം), ഉപ്പ് ഇതിൽ രണ്ടാം പാൽ ഒഴിക്കുക( അരച്ച തേങ്ങാ ആണെങ്കിൽ വെള്ളം ഒഴിച്ചാൽ മതി). വിസിൽ പോയ ശേഷം. ഒന്നാം പാലും, ഗരം മസാല പൊടിയും ചേർത്ത് ഒന്ന് ചൂടാക്കുക(അരച്ച തേങ്ങാ ആണെങ്കിൽ ഒന്ന് തിളപ്പിക്കുക) മല്ലി ഇല ചെറുതായി മുറിച്ചിടുക .
ഒരു പാത്രത്തിൽ കുറച്ചു നെയിഒഴിച്ചു ചെറിയ ഉള്ളി ചെറുതായി മുറിച്ചതു നന്നായി വഴറ്റി കറിയിൽ ചേർക്കുക. കറി പാത്രത്തിലേക്ക് മാറ്റുക
ഉണ്ടെങ്കിൽ കുറച്ചു അണ്ടിപ്പരിപ്പ് അരച്ച് കറിയിൽ ചേർത്തൽ ടേസ്റ്റ്ഉം കറിക് കട്ടിയും കൂടും.

കയമ അരി (ജീര റൈസ് ) കഴുകി വെള്ളം കളയുക . കുക്കർ ചൂടാക്കി നെയ്യ് ഒഴിച്ച് അണ്ടിപരിപ്പും ,മുന്തിരിയും വറുത്തെടുക്കുക . ആ നെയ്യിൽ സവാള കനം കുറച്ചു മുറിച്ചത് നന്നായി ബ്രൗൺ കളർ വരെ വഴറ്റി മാറ്റി വയ്ക്കുക . വേണമെങ്കി കുറച്ചൂടെ നെയ്യ് ഒഴിച്ച് പട്ട ,ഗ്രാമ്പു ,ഏലയ്ക്ക ഇടുക അതിൽ അരിയും ഉപ്പും ചേർത്ത് നന്നായി വഴറ്റുക അതിലേക്കു വെള്ളം ഒഴിക്കുക (ഒരു ഗ്ലാസ് അരിക്ക് ഒരു ഗ്ലാസ് വെള്ളം ) ഒരു വിസിൽ വന്നാൽ കുക്കർ ഓഫ് ചെയ്ക . കുറച്ചു കഴിഞ്ഞു കുക്കർ തുറന്ന് അണ്ടിപരിപ്പും ,മുന്തിരിയും ,വഴറ്റിയ സവാളയും മിക്സ് ചെയ്ക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم