മോര് സർബത്ത് - ഒരു വെറൈറ്റി സർബത്ത് 
By : Antos Maman
എല്ലാവരും പലതരം സർബത്ത് കുടിച്ചിട്ടുണ്ടാവും മോര് സർബത്ത് നിങ്ങൾ കുടിച്ചിട്ടുണ്ടാവില്ല എന്ന് ഞാൻ കരുതുന്നു . കൊട്ടാരക്കരയിൽ നിന്നും കരിക്കത്തേക്ക് വരുന്ന വഴിയിൽ ഒരു സർബത്ത് കച്ചവടക്കാരൻ ചേട്ടൻ ഉണ്ട്. പുള്ളിടെയാണി വെറൈറ്റി റെസിപ്പി. ഒരിക്കല് കൊട്ടാരക്കര പോയി വരുമ്പോൾ അവിടെ നിന്നും സർബത്ത് കുടിച്ചു പിന്നെ എന്ന് കൊട്ടാരക്കര പോയാലും അവിടുന്ന്‍ സര്‍ബത്ത് കുടിച്ചേ മടങ്ങു. ഞാന്‍ ആ റെസിപ്പി കണ്ടുപഠിച്ചു എന്റേതായ കുറച്ചു മാറ്റങ്ങളും വരുത്തി വീട്ടിൽ പരീക്ഷിച്ചു നോക്കിയിട്ടുണ്ട് ആ റെസിപ്പി നിങ്ങൾക്കായി ഇവിടെ പോസ്റ്റുന്നു .

ആവശ്യമുള്ളവ

നാരങ്ങാ
പച്ചമോര്‌ ( ഒരു ഗ്ലാസിന് കാൽ ഗ്ലാസ് എന്ന കണക്കിൽ )
മുളക് ( ഇവിടെ നാട്ടിൽ കിട്ടുന്ന ഉണ്ടമുളകു ആണ് പുള്ളി ഉപയോഗിക്കുന്നത് )
കസ് കസ്
ഇഞ്ചി പേസ്റ്റാക്കിയത്

ഗ്ളൂക്കോസ്
ഉപ്പ്
പഞ്ചസാര പൊടിച്ചത്

ഐസ് / ഐസ് വാട്ടർ

ഒരു വലിയ ചില്ലുഗ്ലാസ്സിലേക്ക് നാരങ്ങാ നന്നായി പിഴിഞ്ഞ് ആ തോടും അതിലേക്ക് ഇട്ട്, പച്ചമോര്‌ , ഇഞ്ചി പേസ്റ്റാക്കിയത് മുളക് അരിഞ്ഞത് ,കസ് കസ് കുതിർത്തത് ,ഗ്ളൂക്കോസ് , ഉപ്പ് , പഞ്ചസാര പൊടിച്ചത് , ഐസ് അല്ലെങ്കിൽ ഐസ് വാട്ടർ എന്നിവ ചേർത്ത് ഒരു ഗ്ലാസ് കമിഴ്ത്തി വച്ച് നന്നായി ഷേക്ക് ചെയ്യുക ( ഈ ടൈപ്പ് ഷേക്കിങ്ങിൽ പുലികൾ അല്ലാത്തവർക്ക് ഇതെല്ലം ഒരു ജാറിലേക്ക് ഒഴിച്ച കുലുക്കിയെടുക്കാം ) എന്നിട്ട് ഒന്ന് കുടിച്ചു നോക്കു, ആ മോര് ഇഞ്ചി നാരങ്ങാ മുളക് എല്ലാത്തിന്റെയും ടേസ്റ്റ് ഒരുമിച്ച് ഹൂ

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post