എന്റെ മക്കൾ സിന്റെ ഫേവറേറ്റ് ആണ് പുഡിംഗ് .ഇപ്പോ വെക്കേഷനും ആണല്ലോ. ഒരു നിമിഷം പോലും വെറുതെ ഇരുത്തത്തില്ല. ഓരോന്ന് ചോദിച്ചു കൊണ്ടിരിക്കും - അല്പം ഹെൽത്തി ആന്റ് വെറൈറ്റി ആയ പുഡിംഗ് ആയാലോ
ബീറ്റ്റൂട്ട് പുഡിംഗ്
By : Jensy Anil
ബീറ്റ്‌റൂട്ട് -2
പാൽ - 1 ലിറ്റർ
പഞ്ചസാര - ആവശ്യത്തിന്
ചൈന ഗ്രാസ് - 15 ഗ്രാം
മിൽക്‌മൈഡ് - 50gm
തയ്യാറാക്കുന്ന വിധം
ചൈന ഗ്രാസ് ഉരുക്കി വെക്കുക. കുറച് പാലും പഞ്ചസാരയും ചേർത്ത് ബീറ്റ്‌റൂട്ട് നന്നായി വേവിക്കുക.
വേറൊരു പാത്രത്തിൽ ബാക്കിയുള്ള പാല്‍ തിളപ്പിച്ച് പഞ്ചസാരയും, മിൽക്ക് മെഡും വേവിച്ച ബീറ്റ്‌റൂട്ടും,ചൈന ഗ്രാസും ചേർത്ത് നന്നായി മിക്സ് ചെയ്ത് തീ ഓഫ് ചെയ്യുക. ശേഷം പുഡ്ഡിംഗ് ട്രെയിൽ ഒഴിച്ചു ഫ്രിഡ്‌ജിൽ വെച്ച് സെറ്റ് ചെയ്യുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم