മുട്ട മെഴുക്കുപുരട്ടി 
By : Sree Harish
എളുപ്പത്തിൽ തയ്യാറാക്കാവുന്ന മുട്ട മെഴുക്കുപുരട്ടി 
മുട്ട പുഴുങ്ങിയത് -5 
ഉരുളക്കിഴങ്ങ് നീളത്തിലരിഞ്ഞത് -2 
പച്ചമുളക് -എരിവ് അനുസരിച്ചു്
സവാള -2
വെളുത്തുള്ളി -4 അല്ലി
പെരുംജീരകം -1/ 4 ടീസ്പൂൺ
കുരുമുളക് പൊടി -1 ടീസ്പൂൺ
മുളകുപൊടി -3/4 ടി സ്പൂൺ
മഞ്ഞൾപ്പൊടി -1/2 ടീസ്പൂൺ
ഉപ്പ്,എണ്ണ -ആവശ്യത്തിന്
ഉരുളക്കിഴങ്ങു നീളത്തിലരിഞ്ഞുമഞ്ഞൾപ്പൊടിയും അൽപ്പം വെള്ളമൊഴിച്ചു ഒന്ന് വേവിച്ചു വെക്കുക.
പാനിൽ എണ്ണചൂടാക്കി സവാളയും പച്ചമുളകും വെളുത്തുള്ളിയും മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് നന്നായി വഴറ്റിയ ശേഷം മുളകുപൊടിയും കുരുമുളകുപൊടിയും ചേർക്കുക.ഇതിലേക്ക് വേവിച്ചു വെച്ചിരിക്കുന്ന ഉരുളക്കിഴങ്ങും മുട്ടയും ചേർത്തിളക്കുക.(ഒരു മുട്ട ചെറുതായി അരിഞ്ഞു ചേർക്കുക) 1/4 ടീസ്പൂൺ പെരും ജീരകം ചേർത്തിളക്കി വാങ്ങാം.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم