പഴം നിറച്ചത് By : Aswathy Achu
ഒരുപാടു നാളായി ആലോചിക്കുന്നു ഏത്തപ്പഴം കൊണ്ട് ഒരു പലഹാരം ഉണ്ടാക്കണമെന്ന്. എപ്പോഴും പഴംപൊരിയും അടയും അപ്പവുമൊക്കെ ഉണ്ടാക്കി എനിക്കും മടുത്തു. അതൊക്കെ കഴിച്ച് എന്റെ ഏട്ടായിക്കും മടുത്തു. അങ്ങനെ ഇരിക്കെ എനിക്ക് തോന്നി കുട്ടിക്കാലത്ത് അമ്മ ഉണ്ടാക്കി തന്ന പലഹാരത്തിന്റെ ഓർമ്മ വന്നു. ഏകദ്ദേശം ഒരു ഐഡിയ ഇട്ട് ഞാനത് ഉണ്ടാക്കി. ഇത് എന്റെ സ്റ്റൈയ്ലിൽ അവതാരം എടുത്ത പഴം നിറച്ചതാണ്.

ആദ്യം തന്നെ ഒരു പാനിൽ വളരെ കുറച്ച് ശർക്കര ഉരുക്കുക. അതിലേക്ക് ഒരു പിടി അവൽ വറുത്തത് ചേർക്കുക. ഒരു പിടി തേങ്ങ ചിരണ്ടിയതും ചേർത്ത് നന്നായി വരട്ടി എടുക്കുക. അതിലേക്ക് ഏലക്കായപ്പൊടി, കശുവണ്ടി ,നെയ്യ(1 ചെറിയ സ്പൂൺ)ഇവ ചേർത്ത് ഇറക്കുക.
ഇനി കുറച്ച് ഗോതമ്പ് പൊടിയിൽ ഉപ്പ്, ഒരു മുട്ട ,ഒരു Spoon പഞ്ചസാര ഇവ ചേർത്ത് ബാറ്റർ തയ്യാറാക്കുക.
ഇനി ഏത്തപ്പഴം നെടുകെ കീറുക ( മറ്റേ അറ്റം വേർപെടുത്തരുത്). ഇതിൽ നമ്മൾ വരട്ടി വെച്ച ത് നിറക്കുക. ഈ പഴം ബാറ്ററിൽ മുക്കി പൊരിക്കുക. മീഡിയം തീയിൽ ഇട്ട് മൊരിയിച്ചെടുക്കണം. എങ്കിലേ പഴം വേവൂ. പിന്നെ ബാറ്ററിൽ ഗോതമ്പ് പൊടിക്കു പകരം മൈദയും യൂസ് ചെയ്യാം. NB : ശർക്കര ഉരുക്കുമ്പോൾ കല്ല് ഉണ്ടാകാൻ ചാൻസ് ഉണ്ട്. അങ്ങിനെയെങ്കിൽ അരിച്ചെടുക്കണം.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post