പാവയ്ക്കാ/പയർ മെഴുക്കുപിരട്ടി.
By : Maria John
രുചി ആണെല്ലോ നമുക്ക് എല്ലാം നോട്ടം. എന്നാൽ രുചിയും ഗുണവും ഒരുപോലെ നോക്കി ഒന്ന് പാചകം ചെയ്താലോ? കൂടുതൽ ആരോഗ്യം. കൂടുതൽ നാൾ തിന്നാം. (Really?)

250 gm പൊട്ടു പാവക്ക (അരി മൂക്കാത്തത്) കനം കുറച്ചു അരിഞ്ഞത്, 150 gm പച്ച പയർ (snake beans) ഒരു സെന്റിമീറ്റർ നീളത്തിൽ അരിഞ്ഞത് 100 gm തേങ്ങാ കൊത്ത്, ഒരു സവാള അരിഞ്ഞത് ഉപ്പ് പച്ചമുളക് എരിവ് അനുസരിച്ചു (കറിവേപ്പില ഞാൻ ഇട്ടില്ല കാരണം കാലത്തു തണുപ്പ് കാരണം പറമ്പിലോട്ടു ഇറങ്ങാൻ ഒരു മടി)
ആദ്യം പാനിൽ അല്പം എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ പാവക്ക ഇട്ടു ഉപ്പും ചേർത്തു ഇളക്കുക. ഒരു പകുതി വേവ് ആകുമ്പോൾ പയറും തേങ്ങാ കൊത്തും ഇടുക. പയർ ഒരു പകുതി വേവ് ആകുമ്പോൾ സവാളയും സവാള അരിഞ്ഞതും പച്ചമുളകും ഇട്ടു ഇളക്കുക. ഉപ്പു അഡ്ജസ്റ്റ് ചെയ്യുക. ഉള്ളി ഒന്ന് വെന്തു കിട്ടിയാൽ മതി. അപ്പോഴേക്കും പാവക്കയും പയറും ഒക്കെ വെന്തു കാണണം.
ഇങ്ങനെ ഉണ്ടാക്കിയപ്പോൾ പാവക്കയുടെ കൈപ്പു തീർത്തും തോന്നില്ല.
ഞാൻ പാനിൽ തന്നെ ഫോട്ടോ ഇടാൻ കാരണം ഒരു കാര്യം പറയാൻ ആണ്. പാൻ നിറയെ പച്ചക്കറികൾ ഇടാതിരുന്നാൽ കുഴഞ്ഞു പോവില്ല. ക്രിസ്പി ആയി കിട്ടും പച്ചനിറം പോവാതെ പച്ചക്കറികൾ വേവിച്ചു എടുത്താൽ വിറ്റാമിൻ A കൂടുതൽ നശിക്കില്ല

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم