ചിക്കൻ കോഫ്ത്ത ബിരിയാണി 
By : Riya Suraj
കോഫ്ത്ത ഉണ്ടാക്കാൻ 
ചിക്കൻ മിൻസ് ചെയ്തത് അര കിലോ 
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഒരു ടീസ്പൂൺ 
മുളക് പൊടി അര ടീസ്പൂൺ
മഞ്ഞൾ പൊടി അര ടീസ്പൂൺ
കുരുമുളക് പൊടി അര ടീസ്പൂൺ
ഗരം മസാല അര ടീസ്പൂൺ
ഉപ്പു ആവശ്യത്തിന്
മല്ലിയില കുറച്ചു
സവാള ഒരെണ്ണം ചെറുതായി ചോപ് ചെയ്തത്
എല്ലാം കൂടി മിക്സ് ചെയ്തു ചെറിയ ബോൾസ് ആക്കി ഒരു മുട്ട അടിച്ചതിൽ മുക്കി ഓയിൽ ഫ്രൈ ചെയ്തു എടുക്കുക ...

ഗ്രേവിക്കു
സവാള മൂന്നെണ്ണം ചോപ് ചെയ്തത്
ഇഞ്ചി വെളുത്തുള്ളി ഒരു ടീസ്പൂൺ
മഞ്ഞൾ പൊടി അര ടീസ്പൂൺ
ഗരം മസാല ഒരു ടീസ്പൂൺ
പേപ്പർ പൌഡർ അര ടീസ്പൂൺ
ഉപ്പു ആവശ്യത്തിന്
മല്ലിയില പുതിന ഇല ആവശ്യത്തിന്
ഓയിൽ + നെയ്യ്. ചൂടാക്കി സവാള ഇഞ്ചി വെളുത്തുള്ളി വഴറ്റി പൊടികൾ എല്ലാം ചേർത്ത് നന്നായി വഴറ്റി എടുക്കുക ...( ഞാൻ തക്കാളി ഉപയോഗിച്ചിട്ടില്ല വേണമെഗിൽ ചേർക്കാം )....ശേഷം ഫ്രൈ ചെയ്ത ചിക്കൻ ബോൾസ് ആഡ് ചെയ്തു ചിക്കൻ സ്റ്റോക്ക് ഉണ്ടെകിൽ കാൽ കപ്പ് ആഡ് ചെയ്യാം ഇല്ലെഗിൽ വെള്ളം ഒഴിച്ച് പാൻ അടച്ചു വെച്ച് ഒരു അഞ്ചു മിനിറ്റ ചെറിയ തീയിൽ വെച്ചു മാറ്റിവെക്കുക ....
ചിക്കൻ കോഫ്ത്ത ഗ്രേവി റെഡി

റൈസ് നു
ബസുമതി റൈസ് രണ്ടു കപ്പ് ..അര മണിക്കൂർ കുതിർത്തു വെച്ചത് ( പതഞ്‌ജലി യുടെ ബസുമതി റൈസ് ആണ് ഉപയോഗിച്ചേ ....ഫസ്റ്റ് ടൈം ആണ് ...പക്ഷെ റൈസ് സൂപ്പർ )....
ഓൾ സ്‌പൈസസ് ...
ചൂട് വെള്ളം നാലു കപ്പ്
നെയ്യ്
പാനിൽ നെയ്യ് ചൂടാക്കി ഓൾ സ്‌പൈസസ് ആഡ് ചെയ്തു ചൂടായി കഴിയുബോൾ
(റൈസ് നു നല്ല ഒരു ഫ്ലവർ കിട്ടാൻ ഒരു ടിപ്പ് കൂടി പറയാം ...ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് അര സ്പൂൺ കൂടി ചേർത്ത് വഴറ്റുക )...റൈസ് ആഡ് ചെയ്തു ഒരു അഞ്ചു മിനിറ്റു സോർട് ചെയ്തു ചൂടായ വെള്ളം ഒഴിച്ച് ആവശ്യത്തിന് ഉപ്പും ഇട്ടു പാൻ മൂടി വെള്ളം വറ്റുന്നതു വരെ വെവിക്കുക....

ദം ഇടുബോൾ റൈസ് അടിയിലും മുകളിൽ ചിക്കൻ മിക്സും പുതിന ഇല മല്ലിയില ..സവാള വറുത്ത് .ഇട്ടു ദം ചെയ്യാം ......ചിക്കൻ കോഫ്ത്ത ബിരിയാണി റെഡി 

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post