ഉരുളക്കിഴങ്ങു് റോസ്‌റ്റ with Chipotle Spices
By : Maria John
chipotle ഒരു മെക്സിക്കൻ മുളകുപൊടി ആണ്. Jalepeno മുളക് smoke ചെയ്തു പൊടിച്ചത്. 
പണ്ട് നമ്മുടെ വീട്ടിൽ ഒക്കെ അടുപ്പിന്റെ മുകളിൽ ഒരു തട്ട് കെട്ടി മീനും, പുളിയും പിന്നെ ചില പച്ചക്കറികളും ഒക്കെ ഉണക്കി എടുത്തിരുന്ന കാര്യം ഓര്മ ഉണ്ടോ. ഇന്ന് അതൊന്നും ഇല്ല. പക്ഷെ ഇങ്ങനെ ഫാക്ടറികളിൽ ഉണ്ടാക്കി എടുത്തത് വാങ്ങിക്കാൻ കിട്ടും. അതുകൊണ്ടു എനിക്കും പുകപിച്ച ഉണങ്ങിയ മുളകുപൊടി കിട്ടി. സന്തോഷം.
500 gm chat potato (ഏതായാലും കുഴപ്പം ഇല്ല.വലിയ ഉരുളക്കിഴങ്ങു ആണെങ്കിൽ മുറിച്ചു എടുക്കുക) ഉപ്പു വെള്ളത്തിൽ ഇട്ടു പുഴുങ്ങി. വെന്തു കിട്ടണം എന്നാൽ സോഫ്റ്റ് ആവല്ലേ. വെള്ളം ഊറ്റി കളഞ്ഞു ഓരോ കിഴങ്ങും ഒന്ന് ചെറുതായി അമർത്തി പൊട്ടിച്ചു. ഇതിന്റെ മുകളിൽ chipotle വിതറി. അല്പം കൂടി പോയാലും സാരം ഇല്ല. കാരണം ഈ മുളകിന് പുകച്ചിൽ ഇല്ല. എരുവും അല്പം സ്മോക്കി ഫ്‌ളവർ കാരണം സഹിക്കാം. അല്പം എണ്ണയും തൂവി അവനിൽ 200 ഡിഗ്രി സി യിൽ 25 - 30 മിനിറ്റു റോസ്‌റ്റ ചെയ്തു.
പാനിലും ഉണ്ടാക്കാം. ചെറുതീയിൽ വെച്ച് ഇളക്കി കൊടുത്താൽ മതി. ഇങ്ങനെ ചെയ്യുമ്പോൾ ചില പീസുകൾ ചെറുതായി പൊടിയും എന്നിട്ടു ക്രിസ്പ് ചെയ്‌യും. ഇങ്ങനെ ക്രഷ് ചെയ്ത് റോസ്‌റ്റ ചെയ്താൽ പല textures ഉണ്ടാവും.
ഞാൻ duck fat ആണ് ഉപയോഗിച്ചത്.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post