കിച്ചരി

വടക്കെ മലബാറിലെ ഒരു തനതു
വിഭവം. കൂടുതലും നോമ്പ്‌ കാലത്താണു ഇതുണ്ടാക്കാറുള്ളത്‌.

ചേരുവകൾ:

ചെറുപയർ പരിപ്പ്‌ 1/2 കപ്പ്‌
ബിരിയാണിയരി 1/4 കപ്പ്‌
തേങ്ങാ പാൽ ഒന്നര ഗ്ലാസ്സ്‌
ഉപ്പ്‌ ഒരു നുള്ള്‌
ചെറിയ ഉള്ളി 4 എണ്ണം
നെയ്യ്‌ (ആർകെജി അല്ലെങ്കിൽ മിൽമ) 1 ടേബിൾ സ്പൂൺ

പാചകം:

പരിപ്പും അരിയും ഉപ്പ്‌ ചേർത്ത്‌ പാകത്തിനു വെള്ളമൊഴിച്ച്‌ നന്നായി വേവിച്ച്‌ വറ്റിക്കുക. ശേഷം തേങ്ങാ പാൽ ചേർത്ത്‌ ഒന്ന് തിളപ്പിച്ച്‌ അധികം ലൂസാവാതെ കുഴമ്പ്‌ പരുവത്തിൽ ഇറക്കി വയ്ക്കുക.
പിന്നീട്‌ ചെറിതായി അരിഞ്ഞെടുത്ത ചെറിയ ഉള്ളി നെയ്യിൽ മൂപ്പിച്ച്‌ മുകളിൽ ഒഴിച്ച്‌ ആവശ്യാനുസരണം പഞ്ചസാര ചേർത്ത്‌ ചൂടോടെ കഴിക്കുക.
എല്ലാവരും ട്രൈ ചെയ്ത്‌ രുചിയറിയുമല്ലോ...

സസ്നേഹം,
ആയിഷ ബഷീർ, തായിഫ്‌.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post